ബിപാഷയുമായി ബന്ധമുണ്ടായിരുന്നു, തനിക്ക് ബിപാഷ ബസുവിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ച് വെളിപ്പെടുത്തി മാധവൻ

83

ലക്ഷക്കണക്കിന് ആരാധകരുള്ള നടനാണ് മാധവന്‍. തന്റെ വ്യത്യസ്തമായ അഭിനയ ശൈലികൊണ്ട് ആരാധകരുടെ മനസ്സില്‍ ഇടം നേടിയ താരം ഇതിനോടകം ഒത്തിരി നല്ല സിനിമകളാണ് സമ്മാനിച്ചത്. റോക്കറ്ററി എന്ന ചിത്രമാണ് മാധവന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

ഈ സിനിമയില്‍ നായകനായി അഭിനയിച്ചും സംവിധാനം ചെയ്ത് കൊണ്ടും മാധവന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ തിളങ്ങി നില്‍ക്കുകയാണ്. ഈ വലിയ സിനിമയ്ക്ക് പിന്നില്‍ നടന്റെ വര്‍ഷങ്ങളോളം നീണ്ട കഠിനാധ്വാനമാണ്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് ഇതിനോടകം രംഗത്തെത്തിയത്.

Advertisements

്അഭിനയത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരം തന്റെ തീരുമാനങ്ങളും അഭിപ്രായങ്ങളും യാതൊരു മടിയും കൂടാതെ തുറന്ന് സംസാരിക്കുന്ന ഒരാള്‍ കൂടിയാണ്. ഒരിക്കല്‍ ബോളിവുഡ് നടി ബിപാഷ ബസുവിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇന്ന് വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്.

ബിപാഷ ബസുവിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ചായിരുന്നു മാധവന്‍ സംസാരിച്ചത്. ‘ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ ബിപാഷയിലേക്ക് വളരെയധികം ആകര്‍ഷിക്കപ്പെട്ടു.’ എന്നായിരുന്നു മാധവന്‍ പറഞ്ഞത്. ഇരുവരും ഒന്നിച്ചഭിനയിച്ച ജോഡി ബ്രേക്കേഴ്‌സ് എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് മാധവന്‍ ഇക്കാര്യം പറഞ്ഞത്.

Also Read: ‘നടന്‍ ധനുഷുമായി വഴക്ക്’ എന്ന് വാര്‍ത്തകള്‍, സത്യാവസ്ഥ തുറന്നുപറഞ്ഞ് നടി സംയുക്ത മേനോന്‍

‘സ്‌ക്രീനില്‍ ഒരാളുമായി നല്ല കെമിസ്ട്രി ഉണ്ടാവണമെങ്കില്‍ ആ വ്യക്തിയിലേക്ക് വളരെയധികം ആകര്‍ഷിക്കപ്പെടണം. ഞാന്‍ ബിപാഷയിലേക്ക് വളരെയധികം ആകര്‍ഷിക്കപ്പെട്ടു. ആ കെമിസ്ട്രി നമുക്ക് ഇല്ലെങ്കില്‍ സ്‌ക്രീനില്‍ പ്രണയം അവതരിപ്പിക്കാന് വലിയ ബുദ്ധിമുട്ടാണ്.’ എന്ന് മാധവന്‍ പറഞ്ഞു.

‘ ബിപാഷ ശരിക്കും വിചിത്രമായ സുന്ദരിയാണ്. വളരെ ആകര്‍ഷണം തോന്നും. സിനിമയുടെ സെറ്റില്‍ വെച്ച് ബിപാഷയുമായി നല്ല ബന്ധമുണ്ടായിരുന്നു. ശരിക്കും അവര്‍ എത്ര വലിയ താരമാണെന്ന് ഇനിയും അവള്‍ക്ക് മനസിലായിട്ടില്ല എന്നാണ് സത്യം’ – മാധവന്‍ കൂട്ടിച്ചേര്‍ത്തു.

2012 ലാണ് ചിത്രം പുറത്തിറങ്ങിയത്. അശ്വിനി ചൗധരിയായിരുന്നു സിനിമ സംവിധാനം ചെയ്തത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്ന ജോഡി ബ്രേക്കേഴ്‌സില്‍ ദിപന്നിത ശര്‍മ്മ, മിലിന്ദ് സോമന്‍, ഓമി വൈദ്യ, മൃണാളിനി ശര്‍മ്മ തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.

Advertisement