കേരളത്തിലെ ജനങ്ങള്‍ക്കും വലിയ ഒരു ആശ്വാസം തന്നെയാണ് വന്ദേ ഭാരത്. നിരവധി പേരാണ് ഈ ട്രെയിനിനെ ആശ്രയിക്കുന്നത്. ഈ അടുത്താണ് രണ്ടാമത്തെ വന്ദേ ഭാരത് കേരളത്തില്‍ എത്തിയത്. സാധാരണ ജനങ്ങള്‍ അടക്കം സിനിമ സാംസ്‌കാരിക മേഖലയിലുള്ളവര്‍ അടക്കം ഇതില്‍ യാത്ര ചെയ്തു തുടങ്ങി. ഇതിനിടെ നിരവധി പേര്‍ യാത്രാ അനുഭവം പങ്കുവയ്ക്കുകയും ചെയ്തു.
ഇപ്പോള്‍ ഇതാ മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍ താരമായ നടന്‍ കുഞ്ചാക്കോ ബോബനും വന്ദേ ഭാരതത്തില്‍ യാത്ര ചെയ്തിരിക്കുകയാണ്. കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് ആണ് കുഞ്ചാക്കോ ബോബന്‍ വന്ദേ ഭാരതയില്‍ യാത്ര ചെയ്തത്.
കണ്ണൂരില്‍ നിന്ന് എത്രയും പെട്ടെന്ന് ചാക്കോച്ചന് എറണാകുളത്ത് എത്തണമായിരുന്നു. അപ്പോള്‍ വന്ദേ ഭാരത് അല്ലാതെ മറ്റൊരു വഴിയും ഇല്ല. നടന്‍ ഈ ട്രെയിനില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.
കണ്ണൂരില്‍ നടന്ന ഗസറ്റഡ് ഓഫീസര്‍മാരുടെ കലോത്സവത്തിലും സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷികത്തിലും പങ്കെടുത്ത ശേഷമാണ് ചാക്കോച്ചന്‍ കൊച്ചിക്ക് പുറപ്പെട്ടത്. തന്റെ പുതിയ ചിത്രമായ ചാവേറിന്റെ പ്രൊമോഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് ചാക്കോച്ചന്‍ കൊച്ചിയില്‍ എത്തുന്നത്.
ചാക്കോച്ചന്റെ ഏറ്റവും പുതിയ ചിത്രം തന്നെയാണ് ഇത്. സിനിമയില്‍ അര്‍ജുന്‍ അശോകന്‍. ആന്റണി വര്‍ഗീസ് എന്നിവരും നായകന്മാരായി എത്തുന്നുണ്ട്. ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നിങ്ങനെ തന്റെ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ടിനു പാപ്പച്ചന്റെ ചാവേറിനായി പ്രേക്ഷകരുടെ പ്രതീക്ഷകളും വളരെ വലുതാ