വന്ദേഭാരത് ട്രെയിനിലെ യാത്ര ആസ്വദിച്ച് കൊച്ചിയിലേക്ക് കുതിച്ച് ചാക്കോച്ചന്‍, ചിത്രങ്ങള്‍ പകര്‍ത്തി ആരാധകര്‍

143

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ചോക്ലേറ്റ് ഹീറോയായി മലയാള സിനിമയിലേക്ക് എത്തിയ ചാക്കോച്ചന് ഇന്നും ആരാധികമാര്‍ ഏറെയാണ്. അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയായിരുന്നു കുഞ്ചാക്കോ ബോബന്‍ സിനിമയിലെത്തിയത്.

Advertisements

അതിന് ശേഷം നിരവധി അവസരങ്ങളാണ് ചാക്കോച്ചനെ തേടിയെത്തിയത്. അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടനായി അദ്ദേഹം മാറി. ചാവേര്‍ എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റെ തിയ്യേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം.

Also Read: ചെയ്യാന്‍ പറ്റുന്ന ചെറിയ കാര്യങ്ങള്‍ ചെയ്യണം, അതിലൂടെ കിട്ടുന്ന സന്തോഷം വളരെ വലുതാണ്, രണ്ട് കിടിലന്‍ സര്‍പ്രൈസ് വീഡിയോകളുമായി ലിന്റു, വൈറല്‍

ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം തിയ്യേറ്ററുകളിലെത്തുക. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്ന ചാക്കോച്ചന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്കായിരുന്നു താരത്തിന്റെ യാത്ര. കണ്ണൂരില്‍ നടന്ന ഏതാനും ചില പരിപാടികളില്‍ പങ്കെടുത്ത ശേഷമായിരുന്നു ചാക്കോച്ചന്‍ വന്ദേഭാരതില്‍ കൊച്ചിയിലേക്ക് തിരിച്ചത്. മൂന്നേമുക്കാല്‍ മണിക്കൂറുകൊണ്ട് കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് എത്താം എന്നതുകൊണ്ടാണ് താരം വന്ദേഭാരത് യാത്ര തെരഞ്ഞെടുത്തത്.

Also Read: വിശ്വസ്ത സ്ഥാപനത്തിലെ വിശ്വസ്തരെന്ന് കരുതിയവര്‍ തന്നെ സ്വര്‍ണ്ണവും രത്‌നവുമൊക്കെ അടിച്ചുമാറ്റി മുങ്ങി, അപ്പോഴും ചിരിച്ചുനിന്ന മനുഷ്യന്‍, അറ്റ്‌ലസ് രാമചന്ദ്രന്റെ ജീവിതം പറഞ്ഞ കുറിപ്പ് വൈറല്‍

ടിനു പാപ്പച്ചനാണ് ചാവേര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള മനുഷ്യരുടെ ജീവിതവുമൊക്കെയാണ് ഈ ചിത്രത്തില്‍ തുറന്നുകാട്ടുന്നത്. ചാവേറില്‍ തികച്ചും വ്യത്യസ്തമായ ലുക്കിലാണ് ചാക്കോച്ചനെത്തുന്നത്.

Advertisement