മലയാളി സിനിമാസീരിയല്‍ പ്രേമികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് കൃഷ്ണപ്രസാദ്. നല്ലൊരു നടന്‍ എന്നതിലുപരിയായി മികച്ച കര്‍ഷകന്‍ കൂടിയാണ് അദ്ദേഹം. വര്‍ഷങ്ങളോളമായി കൃഷിയില്‍ സജീവമായ കൃഷ്ണപ്രസാദ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
കര്‍ഷകരില്‍ നിന്നും സ്വീകരിച്ച നെല്ലിന് സപ്ലൈകോ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കൃഷ്ണകുമാറും മറ്റ് കര്‍ഷകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആ സംഭവം മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയുടെ പൊതുവേദിയില്‍ വെച്ച് നടന്‍ ജയസൂര്യ പരസ്യമായി ചൂണ്ടിക്കാട്ടിയിരുന്നു.
അതിന് പിന്നാലെ ജയസൂര്യയെ വിമര്‍ശിച്ച് മന്ത്രിമാര്‍ എത്തിയിരുന്നു. ജയസൂര്യയുടെ വാക്കുകള്‍ പൊട്ടിപ്പോയ തിരക്കഥയാണെന്നായിരുന്നു മന്ത്രിമാരുടെ വിമര്‍ശനം. ഇപ്പോഴിതാ ഈ സംഭവത്തില്‍ കൃഷ്ണപ്രസാദ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
പൊട്ടിപ്പോയ തിരക്കഥയാണ് ജയസൂര്യയുടേതെങ്കില്‍ കുട്ടനാട്ടില്‍ ഇപ്പോള്‍ 88വയസ്സായ ഒരു കര്‍ഷകന്‍ ജീവനൊടുക്കിയത് മന്ത്രിയുടെ സംവിധാനമികവായിരിക്കുമെന്നും കര്‍ഷകരില്‍ നിന്നും വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാക്കിയാണ് ജയസൂര്യ അതില്‍ ഇടപെട്ടതെന്നും അല്ലാതെ ആളാകാന്‍ വേണ്ടി ചെയ്തതല്ലെന്നും കൃഷ്ണപ്രസാദ് പറയുന്നു.
ജയസൂര്യ കര്‍ഷകരുടെ വിഷയത്തില്‍ പ്രതികരിച്ചതുകൊണ്ടാണ് കര്‍ഷക സമരം വീണ്ടും ചര്‍ച്ചയായതെന്നും ഇതില്‍ ഹൈക്കോടതി ഇടപെട്ട് കര്‍ഷകരുടെ പണം എത്രയും പെട്ടെന്ന് നല്‍കണമെന്ന് പറഞ്ഞതെന്നും ഹൈക്കോടി വിഷയത്തില്‍ ഇടപെട്ടതും ജയസൂര്യയുടെ തിരക്കഥയാണെന്ന് പറയരുതെന്നും കൃഷ്ണപ്രസാദ് പറയുന്നു.