തിരക്കുകള്‍ക്കിടയില്‍ എല്ലാവരെയും ഒന്നിച്ച് കിട്ടുന്നത് പ്രയാസമായി തുടങ്ങി, ഫാമിലി ഫോട്ടോ പങ്കുവെച്ച് കൃഷ്ണ കുമാര്‍, ഏറ്റെടുത്ത് ആരാധകര്‍

388

മലയാളി ബിഗ്‌സ്‌ക്രീന്‍ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും രാഷ്ട്രീയ നേതാവുമാണ് കൃഷ്ണ കുമാര്‍. അദ്ദേഹത്തെ പോലെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതമാണ്. താര കുടുംബത്തിലെ ഓരോ ആഘോഷവും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറും ഉണ്ട്.

Advertisements

സിന്ധു എന്നാണ് കൃഷ്ണകുമാറിന്റെ ഭാര്യയുടെ പേര്. അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും നാല് പെണ്‍മക്കള്‍. നാല് പെണ്‍മക്കളും സിന്ധു കൃഷ്ണകുമാറും യൂട്യൂബ് ചാനലുകളും ആരംഭിച്ചിട്ടുണ്ട്. മില്യണ്‍ കണക്കിന് ഫോളോവേഴ്സാണ് ഇവര്‍ക്കുള്ളത്.

Also Read: കരള്‍ പകുത്തി നല്‍കി ചേച്ചിയുടെ ജീവന്‍ രക്ഷിക്കാന്‍ വന്ന ജിഷ ചിറ്റ ഇതാണ്, ചിത്രങ്ങള്‍ പങ്കുവെച്ച് സുബിയുടെ സഹോദരന്‍

കുടുംബത്തിന്റെ വിശേഷങ്ങള്‍ എല്ലാം കൃഷ്ണകുമാര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കൃഷ്ണകുമാര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തരിക്കുന്നത്. ഒരു ഫാമിലി ഫോട്ടായാണ് ഇത്.

തിരക്കുകള്‍ക്കിടയില്‍ എല്ലാവരെയും ഒന്നിച്ച് കിട്ടുന്നത് വളരെ പ്രയാസമാണ് എന്നും മക്കള്‍ വലുതായി അവരുടെ ജോലിയുമായി നീങ്ങുമ്പോള്‍ അവരെ ഒന്നുകാണുന്നത് വല്ലപ്പോഴുമാണെന്നും തന്റെ വീട്ടുലുള്ളവരും അങ്ങനെയാണെന്നും പലപ്പോഴും പലരും യാത്രകളിലാവുമെന്നും കൃഷ്ണകുമാര്‍ പറയുന്നു.

Also Read: ആ നടനെ പോലെ ഉള്ള ഒരാളെയായിരുന്നു വിവാഹം കഴിക്കാന്‍ താത്പര്യം, അദ്ദേഹത്തിന്റെ കല്യാണം കഴിഞ്ഞപ്പോള്‍ ശരിക്കും വിഷമം തോന്നി, തുറന്നുപറഞ്ഞ് മീന

എറണാകുളത്ത് എല്ലാവരും ഒന്നിച്ച് കൂടാന്‍ കഴിഞ്ഞപ്പോഴുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ചിത്രം കണ്ടപ്പോള്‍ രസം തോന്നിയെന്നും എന്നാല്‍ പിന്നെ നിങ്ങളുമായി പങ്കുവെക്കാമെന്ന് കരുതിയെന്നും കൃഷ്ണ കുമാര്‍ പറയുന്നു.

Advertisement