ആ കാര്യം 28 വര്‍ഷമായി കൃത്യമായി മറന്നുപോവുന്നു, ഇത്തവണയും പതിവ് തെറ്റിച്ചില്ല, പക്ഷേ സിന്ധുവിന് കുഴപ്പമില്ല, അതുമായി പൊരുത്തപ്പെട്ടു, കൃഷ്ണകുമാര്‍ പറയുന്നു

164

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമാ സീരിയല്‍ താരവും ബിജെപി നേതാവുമാണ് കൃഷ്ണ കുമാര്‍. നിരവധി സിനികളില്‍ നായകനായും വില്ലനായും സഹനടനായും എല്ലാം വേഷമിട്ട അദ്ദേഹം സീരയലുകളിലും ശ്രദ്ദേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.

കൃഷ്ണ കുമാറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയ യിലെ ഹാപ്പി ഫാമിലി എന്നാണ് കൃഷ്ണ കുമാറിനേയും കുടുംബത്തിനെയും ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഭാര്യയും നാല് പെണ്‍മക്കളും അടക്കം ഇവര്‍ ആറു പേരും സോഷ്യല്‍ മീഡിയയില്‍ ഒരു പോലെ സജീവമാണ്.

Advertisements

കുടുംബത്തിലെ മിക്ക വിശേഷങ്ങളും ഇവരെല്ലാവരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്ക് വെക്കാറുണ്ട്.കൃഷ്ണ കുമാര്‍, ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ഇഷാനി, ദിയ, ഹന്‍സിക എന്നീ കുടുംബത്തിലെ എല്ലാം അംഗങ്ങള്‍ക്കും യൂട്യൂബ് ചാനലുണ്ട്.

Also Read: എവിടെയോ ഒളിച്ചിരിക്കുന്ന മൂന്നാമതൊരാള്‍ ആയിരിക്കും യഥാര്‍ത്ഥ വില്ലന്‍, വിവാഹമോചനത്തെക്കുറിച്ച് മനസ്സുതുറന്ന് വീണ നായര്‍

മികച്ച കണ്ടന്റ് ക്രിയേറ്റര്‍മാരായ ഇവര്‍ക്കെല്ലാം വലിയ തോതില്‍ കാണികളുമുണ്ട്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം സിന്ധു യൂട്യൂബിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ 51ാം പിറന്നാള്‍ മക്കള്‍ക്കൊപ്പം ആഘോഷമാക്കുകയാണ് സിന്ധു.

ഭാര്യയുടെ പിറന്നാളിനെക്കുറിച്ച് കൃഷ്ണകുമാര്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പതിവുപോലെ ഭാര്യയുടെ പിറന്നാള്‍ ഇത്തവണയും താന്‍ മറന്നുവെന്ന് കൃഷ്ണകുമാര്‍ പറയുന്നു. മക്കള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം കാശ്മീരിലാണ് സിന്ധുവെന്നും ഫോണ്‍ വിളിച്ചപ്പോഴാണ് സിന്ധു പിറന്നാളിന്റെ കാര്യം പറഞ്ഞതെന്നും അപ്പോഴാണ് തനിക്കും ഓര്‍മ്മ വന്നതെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Also Read; സീരിയല്‍ നടി ആയതിനാല്‍ അവസരം കിട്ടില്ലെന്ന് പറഞ്ഞു; ഒപ്പിടുമ്പോഴും ഞാന്‍ അങ്ങനെയാണ് എന്ന് സിദ്ധാര്‍ത്ഥിന് അറിയില്ലായിരുന്നു എന്ന് സ്വാസിക

28 വര്‍ഷമായി കല്യാണം കഴിഞ്ഞിട്ടെന്നും അന്നുമുതല്‍ ഇന്നുവരെ ഭാര്യയുടെ പിറന്നാള്‍ മറന്നുപോയിട്ടുണ്ടെന്നും പതിവ് കാര്യമായതിനാല്‍ സിന്ധു ഇപ്പോള്‍ അതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞുവെന്നും കൃഷ്ണകുമാര്‍ പറയുന്നു.

Advertisement