‘മോഹൻലാലും മമ്മൂട്ടിയും തറ പടങ്ങൾ ചെയ്യുന്നത് നിർത്തണം, താരങ്ങളെ ജനം അംഗീകരിച്ച് കഴിഞ്ഞതാണ്’; വിവാദം ആളിക്കത്തിച്ച് കൊല്ലം തുളസി

838

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് കൊല്ലം തുളസി. കിടിലൻ വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങിയ നടനാണ് അദ്ദേഹം. നാടകത്തിലൂടെ തുടങ്ങി പിന്നീട് സിനിമയിലും സീരിയലുകളിലുമൊക്കെ തിളങ്ങി നിന്ന നടൻ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് സംസാരിച്ച് എത്തിയിരിക്കുകയാണ്. തനിയ്ക്ക് അർബുദ രോഗം ബാധിച്ചതിനെ കുറിച്ചും അതിജീവിച്ചതിനെക്കുറിച്ച് കൊല്ലം തുളസി തുറന്നുപറഞ്ഞിരുന്നു. ചാനൽ പരിപാടിക്കിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നും കൂടെയില്ലാതെ മാനസികമായി ബുദ്ധിമുട്ടിയിരുന്ന സമയമായിരുന്നു അതെന്നും താരം പറഞ്ഞിരുന്നു.

അസുഖമാണെന്നറിഞ്ഞ സമയത്തായിരുന്നു ഭാര്യ ഇറങ്ങിപ്പോയത്. ദാമ്പത്യജീവിതത്തിൽ തുടക്കം മുതലേ പ്രശ്നങ്ങളുണ്ടായിരുന്നു. താൻ അഭിനയിക്കുന്നതിനോടൊന്നും ഭാര്യയ്ക്ക് താൽപര്യമുണ്ടായിരുന്നില്ലെന്നും കൊല്ലം തുളസി തുറന്നുപറഞ്ഞിരുന്നു. അതേസമയം, താരത്തിന്റെ തുറന്നുപറച്ചിലുകളും വിവാദത്തിലായിരുന്നു.

Advertisements

‘ഇത്തരത്തിൽ മലയാളസിനിമയിലെ താരരാജാക്കന്മാരായ മോഹൻലാലിനും മമ്മൂട്ടിക്കും എതിരെ പ്രതികരിച്ച താരത്തിന്റെ വാക്കുകൾ വീണ്ടും ചർച്ചയാവുകയാണ്. രൂക്ഷവിമർശനമാണ് താരങ്ങൾക്ക് എതിരെ നടത്തിയിരിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും അവരുടെ കഴിവ് എന്താണെന്ന് തെളിയിച്ചതാണ്. താരങ്ങളെ ജനങ്ങൾ മനസ്സിൽ പ്രതിഷ്ഠിച്ച് കഴിഞ്ഞതാണ്. അവർ മനസിൽ ഇരുന്ന് കഴിഞ്ഞു. പ്രേക്ഷകർ അവരെ അംഗീകരിച്ച് കഴിഞ്ഞതാണ്. ഇനി അവർ ചെയ്യേണ്ടത്, കണ്ട തറ പടങ്ങളിലൊന്നും അഭിനയിക്കാൻ പോകരുത്.’- കൊല്ലം തുളസി അഭിപ്രായപ്പെട്ടതിങ്ങനെ.

ALSO READ- ‘അമ്മ മരിച്ചപ്പോൾ അന്ന് കുറേ കരഞ്ഞുതീർത്തു, അതോടെ എന്റെ കണ്ണീര് മുഴുവൻ വറ്റിപ്പോയി എന്റെ കരച്ചിൽ അവസാനിച്ചു; കരയുകയേ ഇല്ലെന്ന് തീരുമാനിച്ചതിങ്ങനെയെന്ന് ഷീല

‘ മോഹൻലാലും മമ്മൂട്ടിയും ഇങ്ങനെ വലിച്ച് വാരി സിനിമകൾ ചെയ്യരുത്, കൊല്ലത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രം ചെയ്യുക. പരമാവധി പോയാൽ മൂന്ന് പടങ്ങൾ വരെ ചെയ്യാം. മൂന്ന് പടത്തിലും അവരുടെ പ്രായത്തിലുള്ള നായികമാരായിരിക്കണം. അല്ലാതെ മകളുടെ പ്രായമുള്ള നായികമാരുടെ കൂടെ ഇനി അഭിനയിക്കരുത്. കോളേജ് കുമാരനായി അഭിനയിക്കാൻ എനിക്കും സാധിക്കും. പക്ഷേ എന്റെ പ്രായം കൂടെ നോക്കേണ്ടേ. അവർ കുറച്ചുകൂടി സെലക്റ്റിവ് ആകണം.’- താരത്തിന്റെ രൂക്ഷമായ വാക്കുകളിങ്ങനെ.

‘ഈ പ്രായത്തിൽ ഉള്ള അന്യ ഭാഷാ നായകന്മാർ ഇങ്ങനെയാണെങ്കിലും തമിഴ് നാട്ടുകാരുടെ സംസ്‌കാരം അല്ലല്ലോ നമുക്ക് ഉള്ളത്, അവർ അവിടെ സെക്‌സ് റാണിയായ നായികയെ ദൈവവുമായി താരതമ്യം ചെയ്യുന്നവരാണ്. അവർക്കായി ക്ഷേത്രം പണിതവരാണ്.’- താരം പറയുന്നു.

‘തമിഴ്‌നാട്ടുകാരുമായി കേരളത്തിലുള്ളവരെ താരതമ്യം ചെയ്യരുതെന്നും കൊല്ലം തുളസി പറയുന്നു. നമ്മുടെ നാട് അതിനേക്കാളൊക്കെ എത്രയോ ഭേദമാണ്. അത്ര ആരാധയൊന്നും ഇവിടെയില്ല. എന്നാൽ ആവിശ്യത്തിന് വേണ്ട ആരാധനയും അവർക്ക് ഉണ്ട്. ഇവിടെ അത്തരം ഗ്ലാമറസ് നായികമാരെ ആ രീതിയിൽ തന്നെയാണ് കാണുന്നത്, അല്ലാതെ ദൈവങ്ങളായിട്ടല്ല. ഇവിടെയുള്ള സൂപ്പർ താരങ്ങൾക്ക് ചെറിയ നടിമാരുടെ അച്ഛനായി അഭിനയിക്കാമല്ലോ.’ പ്രണയ ജോഡികളായി അഭിനയിക്കാതിരുന്നാൽ മതിയെന്നും കൊല്ലം തുളസി പറഞ്ഞു.

ALSO READ- നായികയാവാൻ നിങ്ങൾ ഉദ്ദേശിക്കുന്ന തടിയും വണ്ണവും എനിക്കില്ലെന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു; നേരിട്ട് കണ്ടപ്പോൾ നായികയുടെ കൂട്ടുകാരിയുടെ റോൾ വാഗ്ദാനം ചെയ്തു; ദുരനുഭവം പറഞ്ഞ് മഞ്ജുഷ മാർട്ടിൻ

‘മമ്മൂട്ടിക്കൊക്കെ എഴുപത് വയസ്സോളമായി. അപ്പോൾ അവർ അതിനനുസരിച്ച് കാര്യങ്ങൾ രൂപപ്പെടുത്തിയെടുക്കണം. മമ്മൂട്ടി അച്ഛൻ വേഷം ചെയ്തത് കുറേയില്ലേ, അതൊക്കെ വിജയിച്ചിട്ടില്ലേ. അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ നിർമാതാക്കൾ ഡേറ്റുമായി പിറകെ നടക്കുകയല്ലേ. അതുപോലെ അമ്മ തറ സംഘടനയുടെ നേതൃസ്ഥാനത്ത് നിന്ന് മോഹൻലാൽ മാറണം എന്നും, പകരം ചെറുപ്പകാരെയോ അതും അല്ലെങ്കിൽ സുരേഷ് ഗോപിയെയോ ആ സ്ഥാനത്ത് കൊണ്ടുവരണം എന്നും കൊല്ലം തുളസി അഭിപ്രായപ്പെട്ടു.

ഇതിനിടെ, താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം തന്റെ തന്നെ മൂത്രം ശേഖരിച്ച് വെച്ച് കുടിക്കുകയും മുഖം കഴുകയും ചെയ്യുന്നതാണ് എന്നാണ് കൊല്ലം തുളസി പറഞ്#ത് വലിയ വിവാദമായിരുന്നു.

Advertisement