മലയാള സിനിമാ, ടിവി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടിരിക്കുന്നത്. പുലര്‍ച്ചെ തൃശ്ശൂര്‍ ജില്ലയിലെ കൈപ്പമംഗലത്ത് വെച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടന്‍ തന്നെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാന്‍ ആയില്ല. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. നടന്‍ ബിനു അടിമാലി, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നേരത്തെ സുധി തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അച്ഛന്‍ അമ്മ നാലു മക്കള്‍ എന്നിവരടങ്ങുന്നതായിരുന്നു തന്റെ കുടുംബമെന്നും അച്ഛന്‍ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ താന്‍ ജനിച്ചും പഠിച്ചതും എറണാകുളത്തായിരുന്നുവെന്നും സുധി പറഞ്ഞിരുന്നു.
കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അച്ഛനൊരു രോഗിയായി മാറി. ചികിത്സയ്ക്കായി വീടൊക്കെ വില്‍ക്കേണ്ടി വന്നുവെന്നും വാടകവീട്ടിലായിരുന്നു പിന്നീട് താമസമെന്നും അതിനിടെ അച്ഛന്‍ തങ്ങളെ വിട്ട് പോയി എന്നും അതിന് ശേഷം തനിക്ക് സ്വന്തമായി ഒരു വീട് വേണമെന്ന് ആഗ്രഹം തോന്നിത്തുടങ്ങിയെന്നും സുധി പറഞ്ഞിരുന്നു.
രണ്ട് തവണ വിവാഹിതനായ സുധിക്ക് രണ്ട് ആണ്മക്കളാണുള്ളത്. മകന്‍ ജനിച്ചതിന് ശേഷമാണ് ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയത്. പിന്നീടാണ് സുധി രേണുവിനെ വിവാഹം ചെയ്തത്. ഈ ബന്ധത്തിലും ഒരു ആണ്‍കുട്ടിയാണ് സുധിക്ക്.