നീട്ടി വളര്‍ത്തിയ മുടിയുള്ള മസില്‍മാനായ വില്ലനായും ഗ്ലാമര്‍ താരമായുമൊക്കെ ആരാധകരുടെ മനസിലിടം പിടിച്ച നടന്‍ കവിരാജ് ആണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയില്‍ നിറയുന്നത്. സിനിമയിലും ടെലിവിഷനിലും ഒരുപോലെ തിളങ്ങിയ താരത്തെ കുറച്ചുകാലം ആരും കണ്ടിരുന്നില്ല.
കല്യാണരാമന്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കവിരാജ് ചെയ്തിരുന്നു. ചിത്രത്തില്‍ ദിലീപും നവ്യ നായരും പ്രായമുള്ളവരായി എത്തുന്ന രംഗങ്ങളില്‍ ദിലീപിനോട് ജീവിതകഥ ചോദിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളില്‍ ഒരാളായാണ് കവിരാജ് വഷമിട്ടത്. തെങ്കാശിപ്പട്ടണം എന്ന ചിത്രത്തില്‍ വില്ലനായും താരം എത്തി അടി വാങ്ങുന്ന സീന്‍ ഉണ്ടായിരുന്നു. കൂടാതെ, നിറം, കുഞ്ഞിക്കൂനന്‍, മഴത്തുള്ളിക്കിലുക്കം, കൊച്ചിരാജാവ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുയും ഭാഗമാകാന്‍ കാവിരാജിന് സാധിച്ചിരുന്നു.
കൂടാതെ, സീരിയലുകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അഭിനയ ജീവിതത്തില്‍ എഠുത്തുപറയത്തക്ക പ്രമുഖമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍സ കവിരാജിന് സാധിച്ചിരുന്നില്ല. പിന്നീട് അഭിനയത്തില്‍ നിന്നും വിവിധ കാരണങ്ങളാല്‍ വിട്ടുനില്‍ക്കേണ്ടി വന്നതോടെ പതിയെ ആരാധകരും അദ്ദേഹത്തെ മറന്ന് തുടങ്ങി.
ഇതിനിടെ, കവിരാജിനെ കാഷായ വസ്ത്രം ധരിച്ചും പലരും കണ്ടിരുന്നു. ഇത് പ്രേക്ഷകരില്‍ ഏറെ അമ്പരപ്പുണ്ടാക്കി. എന്താണ് കവിരാജിന്റെ ജീവിതത്തില്‍ സംഭവിച്ചതെന്നും എത്ര വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ഒക്കെ ആരാധകര്‍ ചോദിച്ചെങ്കിലും അദ്ദേഹം മറുപടി പറഞ്ഞിരുന്നില്ല.
അതേസമയം, ഇപ്പോഴിതാ കവിരാജ് എന്ന അഭിനേതാവിന് എന്തുപറ്റിയെന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ആലപ്പുഴ ജില്ലയിലെ പ്രശസ്തനായ സ്വര്‍ണ്ണ വ്യാപാരിയുടെ കൊച്ചുമകനായി, മുല്ലക്കല്‍ എന്ന സ്ഥലത്താണ് കവിരാജ് ജനിച്ചു വളര്‍ന്നത്. ആറു മക്കളില്‍ ഒരാളായിരുന്നു കവിരാജ്. വലിയൊരു കൂട്ടുകുടുംബത്തിലാണ് അദ്ദേഹം വളര്‍ന്നത്. അദ്ദേഹത്തിന് ആറു വയസ്സുള്ളപ്പോള്‍ അച്ഛന്‍ ആത്മഹത്യ ചെയ്തു. കാന്‍സര്‍ രോഗം മൂര്‍ച്ഛിച്ചതോടെയാണ് കവിരാജന്റെ അച്ഛന്‍ ജീവനൊടുക്കിയത്. വലിയ തറവാടും സ്വര്‍ണ്ണ വ്യാപാരവും ഒക്കെ ഉണ്ടായിരുന്നെങ്കിലും അച്ഛന്റെ രോഗബാധ കുടുംബത്തിനെ തന്നെ ആകെ കീഴ്‌മേല്‍ മറിച്ചു.
അച്ഛന്റെ സഹോദരങ്ങള്‍ കവിരാജനെയും സഹോദരങ്ങളേയും സംരക്ഷിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അവരുടെ വീടുകളില്‍ വീട്ടുജോലി എടുക്കലായി ഇവരുടെ വിധി. പിന്നീട് മൂത്ത സഹോദരന്‍ വീടിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും മറ്റു സഹോദരങ്ങളേ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരികയും ചെയ്തു.
പിന്നീട് സിനിമകളിലും മറ്റ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി ജോലി ചെയ്യവേയാണ് കവിരാജിന്റെ ഒരു സഹോദരനും ഗര്‍ഭിണിയായിരുന്ന ഇരട്ട സഹോദരിമാരില്‍ ഒരാളും മരിക്കുന്നത്. പിന്നീട് ഈ സഹോദരിയുടെ കുടുംബത്തിന്റെ ഉത്തരവാദിത്വം കവിരാജ് ഏറ്റെടുത്തു. ഇതേ സമയത്ത് തന്നെ അദ്ദേഹത്തിന്റെ മറ്റൊരു സഹോദരന്‍ കൂടി മരണപ്പെട്ടു.
അന്ന് 20 വയസ്സ് മാത്രമായിരുന്നു അന്ന് കവിരാജിന് പ്രായം. പിന്നീട് അമ്മ കൂടി മരിച്ചതോടെയാണ് കവിരാജ് ആത്മീയതയിലേക്ക് അടുത്തത്. ഇപ്പോള്‍ ദൈവസന്നിധിയില്‍ ഒതുങ്ങിക്കൂടാനാണ് കവിരാജ് ആഗ്രഹിക്കുന്നതെന്നാണ് വിവരം.