മലയാളികളുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ് ഇന്ന് സീരിയലുകള്‍. പല ചാനലുകളിലായി ഒത്തിരി സീരിയലുകള്‍ ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നുണ്ട്. നിലവാരമില്ലെന്ന് തുടങ്ങി പല പരാതികളും സീരിയലുകളെക്കുറിച്ച് ഉയരുന്നുണ്ടെങ്കിലും സീരിയല്‍ പ്രേമികള്‍ ഇതൊന്നും കാര്യമാക്കാറില്ല.
പല സീരിയലുകളുണ്ട്, ഇതില്‍ കുടുംബ കഥകള്‍ പറയുന്ന സീരിയലുകളും പുരാണ സീരിയലുകളുമാണ് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടത്. മഹാഭാരതം, രാമായണം തുടങ്ങിയ ദൂരദര്‍ശനിലെ പുരാണ സീരിയലുകള്‍ക്ക് വലിയ ആരാധകരാണ് ഉണ്ടായിരുന്നത്.
ഇതുപോലെ മലയാളത്തിലും പ്രേക്ഷ ശ്രദ്ധ പിടിച്ചുപറ്റിയ ഒത്തിരി പുരാണ സീരിയലുകളുണ്ട്. അതില്‍ ഒന്നാണ് സ്വാമി അയ്യപ്പന്‍. സ്വാമി അയ്യപ്പന്റെ ജീവിതകഥ പറഞ്ഞ പരമ്പര നിരവധികാലം സംപ്രേക്ഷണം തുടര്‍ന്നിരുന്നു. പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളില്‍ ഒന്നായിരുന്നു ഇത്.
സ്വാമി അയ്യപ്പന്‍ പരമ്പരയിലെ അഭിനേതാക്കളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി മാറിയിരുന്നു. ഇതില്‍ സ്വാമി അയ്യപ്പന്‍ ആയി എത്തിയ ബാലതാരവും മുന്‍പന്തിയില്‍ ഉണ്ട്. ഇന്നും സ്വാമി അയ്യപ്പന്‍ എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ വരുന്നത് ബാലതാരത്തിന്റെ മുഖമായിരിക്കും.
മലയാളി പ്രേക്ഷകരുടെ സ്വാമി അയ്യപ്പനായി എത്തിയ ബാലതാരം കൗശിക് ബാബു ആയിരുന്നു. വിടര്‍ന്ന കണ്ണുകളും ചുരുളന്‍ മുടിയും ഒക്കെയായി ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യമായിരുന്നു കൗഷിക്കിന്റേത്. എന്നാല്‍ സ്വാമി അയ്യപ്പനായി മാത്രമല്ല, മഹാവിഷ്ണുവായും മുരുകനായും പരമശിവനായും ഒക്കെ അനേകം പരമ്പരകളില്‍ കൗശിക് ബാബു അഭിനയിച്ചിട്ടുണ്ട്.
കൗശിക് ഹൈദരാബാദിലാണ് ജനിച്ചു വളര്‍ന്നത്. സീരിയലില്‍ മാത്രമല്ല തെലുങ്ക് സിനിമകളിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. കുച്ചിപ്പുടി നര്ത്തകനും കൂടിയായാണ് നടന്‍. അടുത്തിടെ ഫ്‌ളാവേര്‍സ് ചാനലില്‍ കൗശിക് ബാബു എത്തുകയും തന്റെ അനുഭവം പങ്കുവെയ്ക്കുകയുമുണ്ടായി.
ശരിക്കും മലയാളികള്‍ ഇഷ്ടപ്പെടുന്ന സ്വാമി അയ്യപ്പനായി മലയാളം ഇന്‍ഡസ്ട്രിയില്‍ അറിയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇപ്പോഴും തന്നെ പലരും അയ്യപ്പനായിട്ടാണ് കാണുന്നതെന്നും കൗശിക് പറയുന്നു. കൂടാതെ താനൊരു ഞാനൊരു ആര്‍ടിസ്റ്റും കൂടിയാണെന്നും താരം പറഞ്ഞു.
സിനിമയില്‍ നിന്നും അനേകം അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെന്നും തെലുങ്കില്‍ ജഗത്ഗുരു ആദിശങ്കര എന്ന ചിത്രത്തില്‍ നായകനായിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. കൗശിക് ഇന്നും അഭിനയരംഗത്ത് സജീവമാണ്.