രാജ്യത്ത് തന്നെ ആകെ തരംഗമാവുകയാണ് ചിത്രം ജയിലര്‍. തമിഴ് സൂപ്പര്‍താരം രജനികാന്ത് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ജയിലര്‍. മികച്ച പ്രേക്ഷക പ്രതികരണം നേടി കുതിക്കുകയാണ് ചിത്രം.
അണ്ണാത്തെ എന്ന ചിത്രത്തിന് ശേഷം രണ്ട് വര്‍ഷത്തെ ഇടവേളയെടുത്താണ് രജനികാന്ത് ജയിലറിലൂടെ മടങ്ങിയെത്തിയത്. മലയാള സിനിമയിലെ സൂപ്പര്‍താരം മോഹന്‍ലാലും നടന്‍ വിനായകനും ജയിലറില്‍ മികച്ച വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.
Also Read: എനിക്ക് അങ്ങനെ ഒരാളെ കല്യാണം കഴിക്കണം, ഒടുവില്‍ വിവാഹസങ്കല്‍പ്പങ്ങള്‍ തുറന്നുപറഞ്ഞ് കല്യാണി
തിയ്യേറ്ററുകളിലെല്ലാം വിജയമായി തീര്‍ന്ന ചിത്രം സംവിധാനം ചെയ്തത് നെല്‍സണ്‍ ദിലീപ് കുമാറാണ്. മുന്നൂറുകോടി കളക്ഷനുമായി മുന്നേറുന്ന ജയിലറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കമല്‍ഹാസന്‍.
ഫോണിലൂടെയാണ് കമല്‍ഹാസന്‍ നെല്‍സണെ അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കമല്‍ഹാസന്റെ വിക്രം എന്ന ഹിറ്റ് ചിത്രത്തിന്റെ റെക്കോര്‍ഡ് ഉള്‍പ്പെടെ തകര്‍ത്തുകൊണ്ടാണ് ജയിലര്‍ പ്രദര്‍ശനം തുടരുന്നത്.
ഇന്ത്യയില്‍ ജയിലറിന്റെ ഗ്രോസ് 162 കോടി രൂപയാണ്. ഇതില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് 76കോടിയും. കേരളത്തില്‍ നിന്നും മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് ലഭിക്കുന്നത്. വിദേശത്തും ചിത്രം പ്രദര്‍ശനം തുടരുകയാണ്.