കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ ഹനീഫിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. 58 വയസ്സായിരുന്നു അദ്ദേഹത്തിന്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അന്ത്യം.
കുറച്ചു ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നടന്റെ മരണവാര്‍ത്ത പുറത്തു വന്നതോടെ ഹനീഫ് ചെയ്ത കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിലൂടെ കടന്നു പോവുകയാണ്. ഹനീഫിന്റെ ഈ പറക്കും തളിക എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ചിത്രത്തില്‍ കുറച്ച് സമയമേ നടന്‍ പ്രത്യക്ഷപ്പെട്ടുള്ളു എങ്കിലും അത് പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നത് തന്നെയായിരുന്നു. ഇത്തരത്തില്‍ തനിക്ക് ലഭിച്ച ചെറിയ റോള്‍ എല്ലാം മനോഹരമായി തന്നെ ഹനീഫ് അവതരിപ്പിച്ചു. ഹനീഫിന്റെ വിയോഗം സിനിമാരംഗത്തെ മുഴുവന്‍ തളര്‍ത്തിയിരുന്നു.
നിരവധി താരങ്ങളാണ് ഹനീഫിനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മമ്മൂട്ടിയേയും ദിലീപിനെയും വിളിച്ചറിയിക്കണമെന്ന് അദ്ദേഹം തന്റെ അവസാന നിമിഷത്തില്‍ മകന്‍ ഷാരൂഖിനെ പറഞ്ഞേല്‍പ്പിച്ചിരുന്നു.
പിതാവ് പറഞ്ഞതുപോലെ തന്നെ ഷാരൂഖ് ചെയ്യുകയയും ചെയ്തിരുന്നു. ഹനീഫ് സിനിമയില്‍ എത്തുന്നതിന് മുമ്പ് പല ജോലികളും ചെയ്തിരുന്നു. ആദ്യം ഒരു പോസ്റ്റ് ഓഫീസില്‍ താത്കാലിക ജീവനക്കാരനായിരുന്നുവെന്നും അതിന് ശേഷം പാര്‍സല്‍ സര്‍വീസ് കമ്പനിയില്‍ ബുക്കിങ് ക്ലര്‍ക്കായിരുന്നുവെന്നും ഹനീഫ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.