ജന്മദിനം ആഘോഷമാക്കി രാംചരണ്‍, പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്താതെ ജൂനിയര്‍ എന്‍ടിആര്‍, താരങ്ങള്‍ തമ്മില്‍ പ്രശ്‌നമെന്ന് ചര്‍ച്ച

515

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് രാം ചരണ്‍. ലക്ഷക്കണക്കിന് ആരാധകരുള്ള താരത്തിന്റെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്. മുപ്പത്തിയെട്ടാമത്തെ ജന്മദിനമായിരുന്നു രാംചരണിന്റേത്.

Advertisements

പിറന്നാളോഘോഷത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ വലിയൊരു പാര്‍ട്ടി താരം സംഘടിപ്പിച്ചിരുന്നു. ഈ പാര്‍ട്ടിയില്‍ തെലുങ്ക് സിനിമയിലെ എല്ലാ താരങ്ങളും പങ്കെടുത്തിരുന്നു. ആര്‍ ആര്‍ ആര്‍ ചിത്രത്തിന്റെ സംവിധായകന്‍ എസ്എസ് രാജമൗലിയും , കീരവാണിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Also Read: ദയവ് ചെയ്ത് കഞ്ഞി കുടി മുട്ടിക്കരുത്, ഞങ്ങളും കുടുംബവും പ്രാരാബ്ദങ്ങളുമൊക്കെയുള്ളവരാണ്, ബിനു അടിമാലിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് അസീസ്

ഇവരെ രാംചരണിന്റെ പിതാവും തെലുങ്ക് സിനിമയിലെ സൂപ്പര്‍സ്റ്റാറുമായ ചിരഞ്ജീവി ആദരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ രാംചരണിന്റെ അടുത്ത സുഹൃത്തും ആര്‍ആര്‍ആറിലെ സഹതാരവുമായ ജൂനിയര്‍ എന്‍ടിആര്‍ എത്തിയിരുന്നില്ല.

രാംചരണിന്റെ ജന്മദിനാഘോഷത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ പങ്കെടുക്കാനെത്താത്തത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. എന്നാല്‍ രാംചരണിന്റെ ജന്മദിനത്തിന്റെ തലേദിവസം ജൂനിയര്‍ എന്‍ടിആറിന്റെ ഭാര്യ ലക്ഷ്മിയുടെ ജന്മദിനമായിരുന്നു.

Also Read: ഇന്ന് നോക്കുമ്പോൾ ആൻഡ്രിയയുടെ കഥാപാത്രത്തിന് ഞാൻ തീരെ യോജിക്കില്ല; അന്നയും റസൂലിനെയും കുറിച്ച് അഹാന മനസ്സ് തുറക്കുന്നു

അടുത്ത സുഹൃത്തുക്കള്‍ക്ക് വേണ്ടി ജൂനിയര്‍ എന്‍ടിആര്‍ ഈ ദിവസം ഒരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. അതുകൊണ്ടാണ് താരത്തിന് രാംചരണിന്റെ ജന്മദിനത്തില്‍ പങ്കെടുക്കാന്‍ എത്താന്‍ കഴിയാതിരുന്നത് എന്നാണ് വിവരം.

Advertisement