ഇളയമകന് ഓട്ടിസം, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ തുടങ്ങുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് തുറന്ന് പറഞ്ഞ് ജോബി

247

ഉയരക്കുറവ് ഒരു കുറവല്ലെന്നും തനിക്ക് കിട്ടിയ അനുഗ്രഹമാണെന്നും തിരിച്ചറിഞ്ഞ് മിമിക്രി ലോകത്തും സ്റ്റേജ് ഷോകളിലും തിളങ്ങുന്ന താരമാണ് ജോബി. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഉള്‍പ്പടെ ജോബി പരിചിതനാണ്. ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയും താരം ഞെട്ടിച്ചിരുന്നു.

Advertisements

കൂടാതെ വിവിധ സംഘടനകളുടെ മുന്‍നിരയിലും ജോബി ഉണ്ട്. തിരുവനന്തപുരം സ്വദേശിയായ ജോബി ഒരു സര്‍ക്കാര്‍ ഉദ്യാഗസ്ഥനുമാണ്. ദൂരദര്‍ശന്‍ സീരിയലുകളില്‍ സജീവ സാന്നിധ്യമായിരുന്ന ജോബി കുറച്ചു വര്‍ഷങ്ങളായി സിനിമ സീരിയല്‍ രംഗത്ത് അത്ര സജീവമല്ല.

Also Read: നിനക്കൊപ്പമുള്ളതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമെന്ന് തരുണി, കാമുകിക്കൊപ്പം അവധിക്കാലം ലണ്ടനില്‍ ആഘോഷമാക്കി കാളിദാസ് ജയറാം

എന്നാല്‍ സിനിമയില്‍ അഭിയനയിച്ച വേഷത്തിന് തന്നെ സംസ്ഥാന പുരസ്‌കാരവും ജോബി സ്വന്തമാക്കി. 24 വര്‍ഷം ജോലി ചെയ്തതിന് പിന്നാലെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുകയാണ് ജോബി. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള കെഎസ്എഫ്ഇ അര്‍ബന്‍ റീജയണല്‍ സീനിയര്‍ മാനേജറായിരുന്നു ജോബി.

ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ ജോബി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ ഇനി സിനിമയില്‍ സജീവമാകും. തന്റെ മക്കളില്‍ ഇളയ ആള്‍ക്ക് ഓട്ടിസമാണെന്നും അവനെ പോലുള്ള ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ തുടങ്ങുകയാണ് തന്റെ ലക്ഷ്യമെന്നും ജോബി പറഞ്ഞു.

Also Read: മേനി പ്രദർശിപ്പിക്കുന്നതിനോട് എനിക്ക് താൽപര്യം ഇല്ല, സംയുക്ത വർമ്മ അന്ന് പറഞ്ഞത് ഇങ്ങനെ, പഴയ അഭിമുഖം വൈറൽ

രണ്ട് ആണ്മക്കളില്‍ ശ്രേയസിനാണ് ഓട്ടിസം ബാധിച്ചത്. സിദ്ധാര്‍ത്ഥ് എന്നാണ് മൂത്ത മകന്റെ പേര്. ഡിഗ്രി കഴിഞ്ഞ് കെഎസ്എഫ്ഇയില്‍ ബ്രാഞ്ച് മാനേജരായി ജോലി ചെയ്യുകയാണ് സിദ്ധാര്‍ത്ഥ്. സൂസനാണ് ജോബിയുടെ ഭാര്യ.

Advertisement