ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമായ പഞ്ചസാരയുടെ രുചി അനുഭവിച്ചറിയാനല്ലേ പറ്റൂ, അതുപോലെയാണ് വിശ്വാസവും, ശ്രദ്ധനേടി ജയസൂര്യയുടെ വാക്കുകള്‍

234

മിമിക്രി രംഗത്ത് നിന്നും മിനിസ്‌ക്രീനിലും അവിടെ നിന്നും സിനിമയിലും എത്തി മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ജയസൂര്യ. ഒരു റിയാലിറ്റി ഷോ അവതരിപ്പിച്ച് കൊണ്ടാണ് ജയസൂര്യ ആദ്യം പ്രേഷകരുടെ മുന്നിലേക്ക് എത്തുന്നത്. വിനയന്‍ സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തില്‍ കൂടിയാണ് താരം മലയാള സിനിമയില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്.

Advertisements

മികച്ച സ്വീകരണം ആണ് ആദ്യ ചിത്രം മുതല്‍ക്കെ ജയസൂര്യയ്ക്ക് ലഭിച്ചത്. പിന്നീട് നായകനായും വില്ലനായും സഹതാരമായും തനിക്ക് കിട്ടിയ വേഷങ്ങള്‍ എല്ലാം ജയസൂര്യ മികച്ചതാക്കി. നിരവധി വ്യത്യസ്ത വേഷങ്ങള്‍ ആണ് ജയസൂര്യയെ കാത്ത് മലയാള സിനിമയില്‍ നിന്നുമെത്തയത്.

Also Read: മമ്മൂക്കയോടൊപ്പമാണോ ദുല്‍ഖറിനൊപ്പമാണോ അഭിനയിക്കാന്‍ കംഫര്‍ട്ടബിള്‍, ഐശ്വര്യലക്ഷ്മി നല്‍കിയ കിടിലന്‍ മറുപടി കേട്ടോ, ചിരിയടക്കാനാവാതെ ദുല്‍ഖറും സിനിമാതാരങ്ങളും

ഇപ്പോള്‍ മലയാള സിനിമയിലെ യുവ സൂപ്പര്‍ താരങ്ങളില്‍ ശ്രദ്ധേയനായ താരമാണ്. ഇപ്പോഴിതാ എറണാകുളത്ത് ഗണേശോത്സവത്തില്‍ പങ്കെടുത്ത് ജയസൂര്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഓരോ മനുഷ്യരുടെയും വിശ്വാസം അവര്‍ക്ക് പ്രിയപ്പെട്ടതാണെന്ന് ജയസൂര്യ പറഞ്ഞു.

ആരും മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തരുത്. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങള്‍ അംഗീകരിച്ച് ജീവിക്കുന്ന നമുക്ക് ശാസ്ത്രം കണ്ണില്‍ കാണാനാവുമെന്നും എന്നാല്‍ നമ്മുടെ അനുഭവങ്ങള്‍ അത് അനുഭവിച്ചറിയാന്‍ മാത്രമേ കഴിയൂ എന്നും താരം പറയുന്നു.

Also Read: ‘ഞാൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം’ എന്നാണ് ശസ്ത്രക്രിയയ്ക്ക് മുൻപ് പറഞ്ഞത്; കരൾ പകുത്ത് നൽകിയ സുഹൃത്തിനെ പരിചയപ്പെടുത്തി ബാല

ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണ് പഞ്ചസാര. എന്നാല്‍ പഞ്ചസാരയുടെ രുചി നമുക്ക് കാണാന്‍ കഴിയില്ലെന്നും അനുഭവിച്ചറിയാനേ അത് കഴിയൂ എന്നും അതേപോലെ തന്നെയാണ് പ്രാര്‍ത്ഥിക്കുമ്പോഴും കഴിയുന്നതെന്നും വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാനാവാത്ത ഒരനുഭൂതിയാണ് അതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement