മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. മിമിക്രിയിലൂടെയായിരുന്നു ജയറാമിന്റെ സിനിമാപ്രവേശനം. പദ്മരാജന്‍ സംവിധാനം ചെയ്ത അപരനായിരുന്നു അരങ്ങേറ്റ ചിത്രം. അതിന് ശേഷം ഒത്തിരി അവസരങ്ങള്‍ താരത്തെ തേടിയെത്തി. പ്രമുഖ സംവിധായകര്‍ക്കൊപ്പമെല്ലാം ജയറാം പ്രവര്‍ത്തിച്ചു.
നടി പാര്‍വ്വതിയെയാണ് ജയറാം പ്രണയിച്ച് വിവാഹം ചെയ്തത്. ഇന്ന് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട മാതൃകാ താരദമ്പതികള്‍ ആണ് നടന്‍ ജയറാമും ഭാര്യയും മുന്‍കാല നായികാ നടിയായ പാര്‍വ്വതിയും. വിവാഹ ശേഷം പാര്‍വ്വതി സിനിമാ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്.
രണ്ട് മക്കളാണ് ഇവര്‍ക്ക് ഉള്ളത് കാളിദാസും മാളവികയും. കാളിദാസ് ഇപ്പോള്‍ തെന്നിന്ത്യയിലെ അറിയപ്പെടുന്ന യുവനടന്‍ ആണ്. ബാല താരമായി സിനിമയിലേക്ക് എത്തിയ കാളിദാസ് ഇപ്പോള്‍ തമിഴകത്തിലെ തിരക്കേറിയ താരമായി മാറിയിരിക്കുക ആണ്.
അടുത്തിടെയായിരുന്നു ജയറാമിന്റെ മകളുടെയും മകന്റെയും വിവാഹനിശ്ചയം. ഇപ്പോഴിതാ മക്കളുടെ ജീവിതത്തിലെ സന്തോഷനിമിഷങ്ങള്‍ സന്തോഷകരമായി നടത്തിക്കൊടുത്തതിന് പിന്നാലെ ശബരിമലദര്‍ശനം നടത്തിയിരിക്കുകയാണ് ജയറാം.
കഴിഞ്ഞ ദിവസം സന്ധ്യയ്ക്കായിരുന്നു ജയറാം ശബരിമലയിലെത്തി അയ്യപ്പദര്‍ശനം നടത്തിയത്. നിറകണ്ണുകളോടെ ജയറാം സ്വാമിയെ പ്രാര്‍ത്ഥിച്ചു.ജയറാം കഴിഞ്ഞ തവണയും ശബരിമല ദര്‍ശനം നടത്തിയിരുന്നു. പാര്‍വതിയും അന്ന് ജയറാമിനൊപ്പമുണ്ടായിരുന്നു.