ഓഫ് റൈഡിംഗിനിടെ നടന്‍ ജയറാം ഓടിച്ചിരുന്ന വാഹനം കുത്തിറക്കത്തില്‍ നിയന്ത്രണ വിട്ടു; രക്ഷപെട്ടത് വിശ്വസിക്കാനാവാതെ ജയറാം

23

ഷൂട്ടിംഗിനിടെ നടീനടന്മാര്‍ക്ക് പരിക്ക് പറ്റുന്നത് സാധാരണമാണ്. പ്രത്യേകിച്ച് സാഹസിക രംഗങ്ങളും സംഘട്ടന രംഗങ്ങളും ഷൂട്ട് ചെയ്യുന്നതിനിടെ.

Advertisements

പ്രമുഖരായ നടീനടന്മാരുടെ അപകട വാര്‍ത്തകള്‍ ഉടനടി വാര്‍ത്തയാവുകയും ചെയ്യും. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വീഡിയോ അടക്കം പ്രചരിക്കുകയും ചെയ്യും.

നടന്‍ ജയറാമിന് അപകടം സംഭവിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമാനമായ രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഓഫ് റോഡ് റൈഡിംഗിനിടെയാണ് ജയറാം ഓടിച്ചിരുന്ന ജീപ്പിന് അപകടം സംഭവിച്ചത്. സ്ഥലമേതെന്നോ സാഹചര്യമേതെന്നോ വീഡിയോയില്‍ വ്യക്തമല്ല. ടൊയോട്ടാ ലാന്‍ഡ് ക്രൂയിസര്‍ ജീപ്പാണ് നടന്‍ ഓടിച്ചിരുന്നത്.

കയറ്റം കയറിയെത്തിയ ജീപ്പ് പെട്ടെന്ന് നിയന്ത്രണം വിട്ട് പുറകോട്ട് കുതിച്ചു പായുകയായിരുന്നു. ജീപ്പ് സ്റ്റാര്‍ട്ട് ചെയ്ത് എടുത്തിടത്തു തന്നെ തിരിച്ചെത്തി നില്‍ക്കുകയും ചെയ്തു.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രഥമദൃഷ്ട്യാ വീഡിയോയില്‍ നിന്ന് മനസിലാവുന്നത്. ജയറാമോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങളൊന്നും നടത്തിയിട്ടുമില്ല.

Advertisement