തൃഷയെ കണ്ണെടുക്കാതെ നോക്കി നിന്നുപോയിട്ടുണ്ട്, സൗന്ദര്യം ആസ്വദിക്കുന്നതില്‍ തെറ്റില്ലല്ലോ എന്ന് ജയറാം

93

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ജയറാം. അദ്ദേഹത്തിന്റെ ലളിതമായ അഭിനയമികവ് കൊണ്ട് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയൊരു കൂട്ടം ആരാധകരെ നേടിയെടുക്കാന്‍ അദ്ദേഹത്തിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ കഴിഞ്ഞിട്ടുണ്ട്.

മലയാളത്തില്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ജയറാം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബ്രഹ്‌മാണ്ഡചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ അദ്ദേഹം നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ സെറ്റില്‍ വെച്ചുണ്ടായ അനുഭവങ്ങള്‍ ബിഹൈന്റ വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറയുകയാണ് ജയറാം. പൊന്നിയന്‍ സെല്‍വന്‍ ചിത്രം മണിരത്‌നത്തിന്റെ മാന്ത്രികതയാണെന്ന് ജയറാം പറയുന്നു.

Also Read: ചോറുവാരി നല്‍കി, മകളെയും കൊച്ചുമകളെയും കണ്ണീരോടെ യാത്രയാക്കി താരകല്യാണ്‍, ശരിക്കും കരയിപ്പിക്കുന്ന വീഡിയോയെന്ന് ആരാധകര്‍

ഇതിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും അനുയോജ്യരായ അഭിനേതാക്കളെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ഓരോരുത്തരുടെയും വേഷവിധാനം അത് എടുത്ത് പറയേണ്ട ഒന്നാണെന്നും ചിത്രത്തിന്റെ ഷൂട്ടിങ് കാണാന്‍ തന്നെ വളരെ മനോഹരമായിരുന്നുവെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.

സിനിമയിലെ നായികമാരായ ഐശ്വര്യയും തൃഷയും മറ്റു പലരും അണിഞ്ഞിരുന്നത് ഒര്‍ജിനല്‍ ആഭരണങ്ങള്‍ തന്നെയാണെന്നും ഒരു സീന്‍ ചിത്രീകരികക്ുമ്പോള്‍ തൃഷയുടെ സൗന്ദര്യം കണ്ട് നോക്കി നിന്നു പോയിട്ടുണ്ടെന്നും ജയറാം തുറന്നുപറയുന്നു.

Also Read: നമ്പൂതിരിയായത് വിവാഹശേഷം, മരിച്ചാല്‍ മകനെ കൊണ്ട് കര്‍മ്മം ചെയ്യിക്കില്ലെന്ന് പറഞ്ഞിരുന്നു, ജീവിതകഥ പറഞ്ഞ് ശ്രീലത നമ്പൂതിരി

ഒരു കൊട്ടാരത്തിലെ സീന്‍ എടുക്കുമ്പോള്‍ കുന്ദവി ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തൃഷ സിംഹാസനത്തില്‍ ഇരിക്കുന്നുണ്ട്..അപ്പോള്‍ അവരുടെ ഭംഗി താന്‍ ആസ്വദിച്ച് നിന്നുപോയി എന്നും നമ്മള്‍ ആണിന്റെ ആയാലും പെണ്ണിന്റെ ആയാലും പ്രകൃതിയുടെ ഭംഗി ആയാലും ആസ്വദിക്കുമല്ലോ എന്നും ജയറാം പറയുന്നു.

താന്‍ നോക്കി നില്‍ക്കുന്നത് തെറ്റായി തൃഷ്യക്ക് തോന്നേണ്ടെന്ന് കരുതി അമ്മാ.. നീങ്ക നല്ല ഭംഗിയായിരിക്കുന്നത് കൊണ്ടാണ് ഞാന്‍ നോക്കിയിരിക്കുന്നത്. മറ്റൊന്നും വിചാരിക്കരുതെന്ന് അവരോട് തന്നെ പറഞ്ഞുവെന്നും ആ കഥാപാത്രത്തിന് അത്രയും ഓകെയായിരുന്നു തൃഷയെന്നും ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ പിന്നെ എടുത്തുപറയേണ്ട കാര്യമില്ലലോ എന്നും ജയറാം കൂട്ടിച്ചേര്‍ത്തു.

Advertisement