മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജനാര്‍ദ്ദനന്‍. വ്യത്യസ്തമായ ശബ്ദത്തിനുടമയായ താരം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, സുരേഷ്ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ മുതല്‍ ഇപ്പോഴുള്ള യുവനടന്മാര്‍ വരെയുള്ള തലമുറകള്‍ക്കൊപ്പം യാതൊരു കോട്ടവും തട്ടാതെ ക്യാരക്ടര്‍, കോമഡി റോളുകളിലെല്ലാം ജനാര്‍ദ്ദനന്‍ നിറഞ്ഞ് നിന്നിട്ടുണ്ട്.
ജനാര്‍ദ്ദനന്‍ എന്ന നടന്റെ കരിയര്‍ ഗ്രാഫ് സംഭവബഹുലമാണ്. സ്ത്രീ പ്രേക്ഷകരുടെ പേടി സ്വപ്നമായിരുന്നു ഒരുകാലത്ത് ജനാര്‍ദ്ദനന്‍. എന്നാല്‍ ഇന്ന് ആ നടനെ സ്ത്രീകള്‍ ഏറെ ഇഷ്ടപെടുന്നു. അതിന് കാരണം അഭിനയത്തിലെ മിതത്വവും ലാളിത്യവും തന്നെയാണ്.
സി.ബി.ഐ. ഡയറിക്കുറിപ്പ് എന്ന കെ മധു ചിത്രം നല്‍കിയ പുതിയ പരിവേഷം ജനാര്‍ദ്ദനന് വഴിത്തിരിവാകുകയായിരുന്നു. സാധാരണ ചിരിവേഷങ്ങളില്‍ മാത്രമൊതുങ്ങുന്നില്ല എന്ന് കെ. മധുവിന്റെ തന്നെ ക്രൈം ഫയലില്‍ കൂടി അഭിനയിച്ച് പിന്നീട് അദ്ദേഹം തെളിയിച്ചു.
ഇതിനോടകം എഴുന്നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിജയലക്ഷ്മിയാണ് താരത്തിന്റെ ഭാര്യ. ചെറുപ്പം മുതലേ പരിചയമുള്ളവരായിരുന്നു ഇരുവരും. കുഞ്ഞുന്നാളിലെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു.’
എന്നാല്‍ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല. വിജയലക്ഷ്മിയെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിച്ചു. എന്നാല്‍ ആ ദാമ്പത്യ ജീവിതം അധികകാലം മുന്നോട്ട് പോയില്ല. ചില പ്രശ്‌നങ്ങള്‍ കാരണം അവള്‍ വീട്ടിലേക്ക തിരിച്ചെത്തി. അപ്പോഴേക്കും അവള്‍ക്കൊരു കുഞ്ഞുമുണ്ടായി.
Also Read: ശരിക്കും ശോഭന തന്നെ, നടി ശോഭനയുടെ മുഖസാദൃശ്യവുമായി ഗായിക, വൈറലായി വീഡിയോ, ഏറ്റെടുത്ത് ആരാധകര്‍
കരഞ്ഞുതളര്‍ന്നെത്തിയ അവള്‍ക്കുവേണ്ടി തനിക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് ചിന്തിച്ചപ്പോഴാണ് അവളെ കല്യാണം കഴിക്കാമെന്ന് തോന്നിയതെന്നും പിന്നാലെ ബന്ധുക്കളെയും വീട്ടുകാരെയും അറിയിച്ച് വിജയലക്ഷ്മിയെ ജനാര്‍ദ്ദന്‍ കല്യാണം കഴിക്കുകയുമായിരുന്നു. അവളെയും കുഞ്ഞിനെയും തനിക്ക് സ്വന്തമായാണ് കണ്ടതെന്നും ജീവിതം രസകരമായി മുന്നോട്ട് പോകവെ അവള്‍ തന്നെ വിട്ടുപോയെന്നും 15 വര്‍ഷമായി ഭാര്യ തന്നെ വിട്ട് പോയിട്ടെന്നും താരം പറയുന്നു.