എന്റെ ജീവിതം തീരാറായി, ആരെയും വിഷമിപ്പിക്കാന്‍ വയ്യ, ആര്‍ക്കും ഭാരമാകാതെ മരിക്കണം എന്നതാണ് ഇനിയുള്ള ആഗ്രഹം, ജനാര്‍ദ്ദനന്‍ പറയുന്നു

2783

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജനാര്‍ദ്ദനന്‍. വ്യത്യസ്തമായ ശബ്ദത്തിനുടമയായ താരം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, സുരേഷ്‌ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ മുതല്‍ ഇപ്പോഴുള്ള യുവനടന്മാര്‍ വരെയുള്ള തലമുറകള്‍ക്കൊപ്പം യാതൊരു കോട്ടവും തട്ടാതെ ക്യാരക്ടര്‍, കോമഡി റോളുകളിലെല്ലാം ജനാര്‍ദ്ദനന്‍ നിറഞ്ഞ് നിന്നിട്ടുണ്ട്.

ജനാര്‍ദ്ദനന്‍ എന്ന നടന്റെ കരിയര്‍ ഗ്രാഫ് സംഭവബഹുലമാണ്. സ്ത്രീ പ്രേക്ഷകരുടെ പേടി സ്വപ്നമായിരുന്നു ഒരുകാലത്ത് ജനാര്‍ദ്ദനന്‍. എന്നാല്‍ ഇന്ന് ആ നടനെ സ്ത്രീകള്‍ ഏറെ ഇഷ്ടപെടുന്നു. അതിന് കാരണം അഭിനയത്തിലെ മിതത്വവും ലാളിത്യവും തന്നെയാണ്.

Advertisements

സി.ബി.ഐ. ഡയറിക്കുറിപ്പ് എന്ന കെ മധു ചിത്രം നല്‍കിയ പുതിയ പരിവേഷം ജനാര്‍ദ്ദനന് വഴിത്തിരിവാകുകയായിരുന്നു. സാധാരണ ചിരിവേഷങ്ങളില്‍ മാത്രമൊതുങ്ങുന്നില്ല എന്ന് കെ. മധുവിന്റെ തന്നെ ക്രൈം ഫയലില്‍ കൂടി അഭിനയിച്ച് പിന്നീട് അദ്ദേഹം തെളിയിച്ചു.

വൈക്കം ഉല്ലല ഗ്രാമത്തില്‍ കൊല്ലറക്കാട് വീട്ടില്‍ കെ.ഗോപാലപിള്ളയുടെയും ഗൗരിയമ്മയുടെയും എട്ട് മക്കളില്‍ ഇളയതായി 1946 മെയ് 15ന് ആണ് ജനാര്‍ദ്ദനന്‍ ജനിച്ചത്. മുപ്പത് വര്‍ഷത്തിലധികമായി അഭിനയരംഗത്തുള്ള ജനാര്‍ദ്ദനന്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ഗായത്രിയിലെ മഹാദേവന്‍ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമയില്‍ ശ്രദ്ധിയ്ക്കപ്പെട്ടത്.

Aso Read: എല്ലാവരുടെയും മനസ്സില്‍ ലിനി മാലാഖ, എനിക്ക് ദൈവം, ലിനിയുടെ മക്കളെ ഞാന്‍ എങ്ങനെ നോക്കുമെന്നോര്‍ത്ത് ആധിയാണ് പലര്‍ക്കും, പ്രതിഭ പറയുന്നു

വെച്ചൂര്‍ എന്‍.എസ്.എസ് ഹൈസ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് ചങ്ങനാശേരി എന്‍.എസ്.എസ് കോളജില്‍ പ്രീ യൂണിവേഴ്സിറ്റിക്ക് ചേര്‍ന്നു. ആ വര്‍ഷം പരീക്ഷ എഴുതിയില്ല. തുടര്‍ന്ന് എയര്‍ഫോഴ്സില്‍ ചേര്‍ന്നു. ഒരു വര്‍ഷത്തെ ട്രെയിനിങ് കഴിഞ്ഞ് വ്യോമസേന വിട്ടു. നാട്ടില്‍ തിരിച്ചെത്തി ബിസിനസില്‍ ശ്രദ്ധിച്ചു.

അതിനിടെ പ്രീയൂണിവേഴ്സിറ്റി പാസായി. തീരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ സോഷ്യാളജി ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കിയില്ല. പിന്നീട് ധനുവച്ചപുരം എന്‍.എസ്.എസ് വേലുത്തമ്പി മെമ്മോറിയല്‍ കോളജില്‍ നിന്ന് ബി.കോം പാസായി. ഇവിടെ വെച്ച് ശ്രീവരാഹം ബാലകൃഷ്ണനുമായി പരിചയപ്പെടുകയും അദ്ദേഹം വഴി അടൂരുമായി അടുക്കുകയും ചെയ്തു.

കുടുംബാസൂത്രണത്തെപ്പറ്റി നിര്‍മിച്ച പ്രതിസന്ധി എന്ന ഡോക്യുമെന്ററിയില്‍ നാഷണല്‍ സാമ്പിള്‍ സര്‍വ്വേയിലെ ഉദ്യോഗസ്ഥനായി അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. ചായം, മോഹം തുടങ്ങിയ ഒരു പിടി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

ഗോവിന്ദന്‍കുട്ടി, ജോസ്പ്രകാശ്, കെ.പി ഉമ്മര്‍ തുടങ്ങിയ പക്കാ വില്ലന്മാര്‍ സ്വഭാവവേഷങ്ങളിലേയ്ക്ക് കടന്നപ്പോള്‍ ജനാര്‍ദ്ദനന്‍ സിനിമയിലെ സ്ഥിരം വില്ലനായി. ജാഗ്രത, ഇരുപതാം നൂറ്റാണ്ട്, ആധാരം, മേലേപ്പറമ്പില്‍ ആണ്‍വീട്, സി.ഐ.ഡി. ഉണ്ണികൃഷ്ണന്‍, വാര്‍ധക്യപുരാണം, അനിയന്‍ബാവ ചേട്ടന്‍ബാവ, മാന്നാര്‍ മത്തായി സ്പീക്കിങ്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക തുടങ്ങി മുന്നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. സിനിമയില്‍ വില്ലനാണെങ്കിലും ജീവിതത്തില്‍ നന്മ നിറഞ്ഞ വ്യക്തിയാണ് ജനാര്‍ദ്ദന്‍.

ഇപ്പോഴിതാ, ജനാര്‍ദ്ദനന്‍ തന്റെ കുടുംബ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞതാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ബന്ധുവായിരുന്ന ഒരു കുട്ടിയെ കൗമാര പ്രായം മുതലേ ഇഷ്ടമായിരുന്നുവെന്നും എന്നാല്‍ വീട്ടുകാര്‍ അവളെ വിവാഹം ചെയ്ത് തന്നില്ലെന്നും ജനാര്‍ദ്ദനന്‍ പറയുന്നു.

Also Read: ഇവിടെ ഇങ്ങനെയുള്ള പിള്ളേരെ പഠിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞു ആ പ്രിൻസിപ്പാൽ ഞങ്ങളെ ഇറക്കിവിട്ടു, എന്റെ അമ്മ കരയുന്നത് ഞാൻ ആദ്യമായി കാണുന്നത് അപ്പോഴാണ്; ഗിന്നസ് പക്രു

പിന്നീട് അവള്‍ വേറെ വിവാഹം ചെയ്തു, പക്ഷെ രണ്ട് വര്‍ഷം മാത്രമെ അവളുടെ ആ വിവാഹ ജീവിതത്തിന് ആയുസ് ഉണ്ടായിരുന്നുള്ളുവെന്നും മാനസികമായി തകര്‍ന്ന് ജീവിക്കുന്ന അവളെ പിന്നീട് തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചുവെന്നും ജനാര്‍ദ്ദനന്‍ കൂട്ടിച്ചേര്‍ത്തു.

അവളുടെ മകളെയും ഞാന്‍ എന്റെ മകളെപ്പോലെ സ്‌നേഹിച്ചു വളര്‍ത്തി, ഞങ്ങളുടേത് വളരെ സന്തോഷം നിറഞ്ഞ ഒരു സന്തുഷ്ട കുടുംബ ജീവിതമായിരുന്നുവെന്നും പക്ഷെ ആ സന്തോഷത്തിനും അധിക ആയുസ്സ് ഉണ്ടായിരുന്നില്ലെന്നും ജനാര്‍ദ്ദനന്‍ പറയുന്നു.

അവള്‍ എന്നെവിട്ട് പോയിട്ട് പതിനഞ്ച് വര്‍ഷം പിന്നിടുന്നു, അവളുടെ മരണം തന്നെ വല്ലാതെ തളര്‍ത്തി. ഇപ്പോഴും ആ വിഷമം ഉണ്ട്. അവളുടെ മകളും അവളില്‍ എനിക്കുണ്ടായ മകളും സ്‌നേഹത്തിലും സന്തോഷത്തിലുമാണ് കഴിയുന്നതെന്നും ജനാര്‍ദനന്‍ പറഞ്ഞു.

സിനിമജീവിതത്തില്‍ നിന്നും വളരെ മോശമായതും നല്ലതായുമായ അനുഭവങ്ങളുണ്ടായി, ഇനി അതൊന്നും ഇനി പറഞ്ഞ് ആരെയും വിഷമിപ്പിക്കാന്‍ ഞാന്‍ തയാറല്ല. എന്റെ ജീവിതം തീരാറായി. ആര്‍ക്കും ഭാരമാകാതെ മ,രി,ക്ക,ണം എന്നത് മാത്രമാണ്, ഇനി തനിക്കുള്ള ആഗ്രഹമെന്നും ജനാര്‍ദ്ദനന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement