കുട്ടിക്കാലം മുതലേയുള്ള പ്രണയം, അവളെ മറ്റൊരാള്‍ക്ക് കല്യാണം കഴിച്ച് കൊടുത്തപ്പോള്‍ തകര്‍ന്നു, ഒടുവില്‍ അപ്രതീക്ഷിതമായി അവള്‍ വീണ്ടും തേടിയെത്തി, പ്രണയകഥ പറഞ്ഞ് ജനാര്‍ദ്ദനന്‍

712

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജനാര്‍ദ്ദനന്‍. വ്യത്യസ്തമായ ശബ്ദത്തിനുടമയായ താരം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, സുരേഷ്ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ മുതല്‍ ഇപ്പോഴുള്ള യുവനടന്മാര്‍ വരെയുള്ള തലമുറകള്‍ക്കൊപ്പം യാതൊരു കോട്ടവും തട്ടാതെ ക്യാരക്ടര്‍, കോമഡി റോളുകളിലെല്ലാം ജനാര്‍ദ്ദനന്‍ നിറഞ്ഞ് നിന്നിട്ടുണ്ട്.

Advertisements

ജനാര്‍ദ്ദനന്‍ എന്ന നടന്റെ കരിയര്‍ ഗ്രാഫ് സംഭവബഹുലമാണ്. സ്ത്രീ പ്രേക്ഷകരുടെ പേടി സ്വപ്നമായിരുന്നു ഒരുകാലത്ത് ജനാര്‍ദ്ദനന്‍. എന്നാല്‍ ഇന്ന് ആ നടനെ സ്ത്രീകള്‍ ഏറെ ഇഷ്ടപെടുന്നു. അതിന് കാരണം അഭിനയത്തിലെ മിതത്വവും ലാളിത്യവും തന്നെയാണ്.

Also Read: കെജിഎഫിനെ മറികടന്നു, മൂന്ന് ദിവസം കൊണ്ട് റെക്കോര്‍ഡ് കളക്ഷനുമായി ജയിലര്‍, തിയ്യേറ്ററുകളില്‍ ആവേശം

ഇതിനോടകം എഴുന്നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിജയലക്ഷ്മിയാണ് താരത്തിന്റെ ഭാര്യ. ചെറുപ്പം മുതലേ പരിചയമുള്ളവരായിരുന്നു ഇരുവരും. കുഞ്ഞുന്നാളിലെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു.’

ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് ജനാര്‍ദ്ദനന്‍. അവളും താനും ഒന്നിച്ച് കളിച്ച് വളര്‍ന്നവരായിരുന്നുവെന്നും വലുതായി ജോലിയൊക്കെ വാങ്ങി എന്നിട്ട് കല്യാണം കഴിക്കാനിരുന്നതായിരുന്നുവെന്നും ആ പെണ്‍കുട്ടിയുടെ അച്ഛന്‍ വലിയ ഓഫീസറായിരുന്നുവെന്നും ജനാര്‍ദനന്‍ പറയുന്നു.

Also Read: മികച്ച കഥാപാത്രങ്ങളും നല്ല സിനിമകളും ഞാൻ ഒത്തിരി ആഗ്രഹിക്കുന്നുണ്ട്; എനിക്ക് അഭിനയത്തോട് ആർത്തിയാണ്; വിൻസി അലോഷ്യസ്

താന്‍ അതിനിടെ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് സിനിമാമോഹവുമായി നടന്നുവെന്നും അപ്പോള്‍ അവളുടെ അച്ഛന്‍ അവളെ മറ്റൊരാള്‍ക്ക് കെട്ടിച്ചുകൊടുത്തുവെന്നും തന്നെ വല്ലാതെ തളര്‍ത്തിയ സംഭവമായിരുന്നുവെന്നും എന്നാല്‍ അവളെ കെട്ടിയ ആള്‍ അവളെ രണ്ട് വര്‍ഷത്തിന് ശേഷം ഉപേക്ഷിച്ചുവെന്നും അങ്ങനെ തിരികെ വീട്ടിലെത്തിയ അവള്‍ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നുവെന്നും ജനാര്‍ദന്‍ പറയുന്നു.


അപ്പോഴും എഴുത്തിലൂടെ തന്നെ എല്ലാ കാര്യങ്ങളും അവള്‍ അറിയിക്കുന്നുണ്ടായിരുന്നു. അങ്ങനെ അവസാനം താന്‍ അവളെ കല്യാണം കഴിച്ചുവെന്നും എന്നാല്‍ തനിക്ക് ഭാര്യക്കൊപ്പം കുറേ കാലം ജീവിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ജനാര്‍ദ്ദനന്‍ പറയുന്നു.

Advertisement