അപ്പന്‍ മരിച്ചിട്ട് 16 കൊല്ലമായി, അത് കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഞെട്ടലാണ്, വിശ്വസിക്കാന്‍ പറ്റില്ല, വൈറലായി ജെയിംസിന്റെ മകന്റെ കുറിപ്പ്

354

മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപിനെ നായകനാക്കി ലാല്‍ജോസ് ഒരുക്കിയ മീശമാധവന്‍ എന്ന സിനിമിലെ പട്ടാളം പുരുഷു എന്ന കഥാപാത്രത്തെ ഓര്‍മ്മയില്ലെ. പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന കൊച്ചു കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ ഏറ്റെടുത്ത ഡയലോഗും ഓര്‍ക്കാറില്ലേ.

Advertisements

കടുത്തുരുത്തി ജെയിംസ് എന്ന നടന്‍ ആയിരുന്നു പട്ടാളം പുരുഷുവായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ഒരുപക്ഷെ പലര്‍ക്കും ഈ പേര് അത്ര സുപരിചിതമല്ലെങ്കിലും കടുത്തുരുത്തി ജെയിംസ് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ മറക്കാനിടയില്ല.

Also Read: സിനിമയിലെ ഗ്ലാമർ നടിമാർക്ക് ബന്ധം ശരിയാകില്ല; സിനിമയിലേക്ക് വരുന്നവർക്ക് നല്കാനുള്ളത് ഒരേ ഒരു ഉപദേശം മാത്രമാണ്; സോന ഹെയ്ഡൻ

1976 മുതല്‍ 2006 വരെ മുപ്പതുവര്‍ഷ കാലം നിരവധി വ്യത്യസ്ത കഥാപാത്രങ്ങളായി നിരവധി സിനിമകളിലൂടെ ജെയിംസ് മലയാള സിനിമയില്‍ എത്തി. രണ്ടായിരത്തി ഏഴില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ആ കലാകാരന്‍ ഈ ലോകത്തോട് വിടപറയുക ആയിരുന്നു. ജിജി ജെയിംസ് ആണ് ഭാര്യ. ജിക്കു ജെയിംസ്, ജിലു ജെയിംസ് എ്ന്നിവര്‍ മക്കളാണ്.

കഴിഞ്ഞ ദിവസമായിരുന്നു ജെയിംസിന്റെ പിറന്നാള്‍. ഇപ്പോഴിതാ ജെയിംസിനെ കുറിച്ച് മകന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഇന്ന് അപ്പന്റെ ജന്മദിനമായിരുന്നുവെന്നും വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ നിന്നും മാറാതെ നില്‍ക്കുന്ന ഒത്തിരി കഥാപാത്രങ്ങള്‍ ചെയ്തതുകൊണ്ടാവാം അദ്ദേഹം ഇന്ന് ഈ ലോകത്തില്ല എന്ന് പറയുമ്പോള്‍ പലരും ഞെട്ടുന്നതെന്നും മകന്റൈ കുറിപ്പില്‍ പറയുന്നു.

Also Read: മറ്റ് ഭാഷകളിലായി 365 ദീവസവും പണിയുണ്ട്; നല്ലൊരു വേഷം ലഭിച്ചാൽ മലയാളത്തിൽ ഞാൻ ചെയ്യും; ജയറാം

16 വര്‍ഷമായി അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞിട്ട്. അദ്ദേഹത്തിന് ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങള്‍ സമ്മാനിച്ച സിനിമയിലെ സുഹൃത്തുക്കള്‍ക്ക് നന്ദിയെന്നും അപ്പന്‍ ഈ ലോകത്ത് നിന്ന് പോയെങ്കിലും ഇപ്പോഴും കൂടെയുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും മകന്‍ ജിക്കു പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Advertisement