ജനുവരി 17ന് ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം നടന്നത്. പിന്നാലെ കൊച്ചിയിലും തിരുവനന്തപുരത്തും വെച്ച് വിവാഹ റിസപ്ഷൻ നടന്നു. തിരുവനന്തപുരത്ത് വച്ച് ബന്ധുക്കൾക്കും രാഷ്ട്രീയ സുഹൃത്തുക്കൾക്കും വേണ്ടിയിട്ടാണ് വിവാഹ റിസപ്ഷൻ നടത്തിയത്. ഇതിൽ നിരവധി പേർ പങ്കെടുത്തു. നടൻ ജഗതി ശ്രീകുമാറും റിസപ്ഷൻ എത്തി.
വാഹനാപകടത്തിന് ശേഷം പൊതുവേദികളിൽ വളരെ അപൂർവ്വമായി എത്താറുള്ള ജഗതി ശ്രീകുമാർ മകൾക്കും കുടുംബത്തിനും ഒപ്പമാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയെയും വരൻ ശ്രേയസിനെയും ആശീർവദിക്കാൻ എത്തിയത്. വധു വരന്മാർക്കൊപ്പം വേദിയിൽ അൽപ്പനേരം ചിലവഴിച്ച ശേഷമാണ് ജഗതി മടങ്ങിയത്. ഇതിൻറെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അതേസമയം വിവാഹം വലിയ ആഘോഷമാക്കിയ എല്ലാവർക്കും നന്ദി പറഞ്ഞ് ഭാഗ്യ രംഗത്ത് എത്തിയിരുന്നു. വിവാഹം ഇത്രയും വലിയ സ്കെയിലിൽ പോകുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. കുറച്ചധികം ആൾക്കാർ ആയിപ്പോയി അതിന്റെ ബഹളവും തിരക്കുമൊക്കെ ഉണ്ടായിരുന്നു. എല്ലാവർക്കും നന്ദി എന്നാണ് ഭാഗ്യ പറഞ്ഞത്.