ജഗതി ശ്രീകുമാറിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കാത്ത മലയാളികൾ ഉണ്ടാവില്ല. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ സിനിമയിലേക്ക് വരുമെന്ന പല അഭ്യൂഹങ്ങളും വന്നു. ഒടുവിൽ സിബിഐ സീരിസിലെ അഞ്ചാം ഭാഗത്തിൽ ജഗതിയെ അഭിനയിപ്പിച്ചിരിക്കുകയാണ്. വീണ്ടും തിയ്യേറ്ററുകളിൽ ജഗതിയുടെ മുഖം തെളിഞ്ഞപ്പോൾ കൈയ്യടികളുടെ ആരവമാണ് ഉയർന്നത്.
ജീവിതത്തിൽ തിരിച്ചടികൾ ഒരുപാട് നേരിട്ട താരമായിരുന്നു ജഗതി ശ്രീകുമാർ. താരപ്രഭയിൽ മുങ്ങിനിൽക്കുമ്പോഴും താരത്തിന് തിരിച്ചടിയായി ഒരുപാട് ദുരന്തങ്ങൾ വന്നുചേർന്നിരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തേതായിരുന്നു റോഡപകടത്തിലെ പരിക്ക്. വീട്ടിൽ വിശ്രമിക്കുന്ന താരത്തിന്റെ മുമ്പത്തെ അഭിമുഖങ്ങളെല്ലാം സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ തരംഗമുണ്ടാക്കാറുണ്ട്.
്അടുത്തിടെ നടി മല്ലിക സുകുമാരൻ ജഗതിയെ വിവാഹം കഴിച്ചതിനെ പറ്റിയും വിവാഹമോചനം നേടിയ സാഹചര്യത്തെ കുറിച്ചുമെല്ലാം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആദ്യ പ്രണയത്തെ കുറിച്ച് ജഗതി പറഞ്ഞ വാക്കുകളും വൈറലാവുകയാണ്. ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പഴയ പ്രണയത്തെ കുറിച്ച് താരം പ്രതികരണം നടത്തിയത്.
കാണികളിൽ ഒരാൾ ആദ്യ പ്രണയത്തെ കുറിച്ച് പറയാമോ എന്നു ചോദിച്ചപ്പോഴായിരുന്നു താരം മനസ് തുറന്നത്. ‘പതിനേഴാമത്തെ വയസിൽ കോളേജിൽ പഠിക്കുമ്പോഴാണ് ആദ്യ പ്രണയം. പത്തൊൻപതാമത്തെ വയസിൽ ആ പ്രണയം സാഫലമാക്കി. അതൊരു തമാശ പ്രേമം ആയിരുന്നില്ല. വിവാഹിതരായിരുന്നു ഞങ്ങൾ. എന്നാൽ ആ ബന്ധം പതിനൊന്ന് വർഷത്തിന് ശേഷം വേർപ്പെടുത്തി. പിന്നെ ഞാൻ ഒരു അറേഞ്ച്ഡ് മ്യാരേജിന് വിധേയനായി’ എന്നും താരം പ്രണയത്തെ കുറിച്ച് പറയുന്നു.
‘പ്രണയിച്ച കാമുകിയെ ചതിച്ചില്ലായിരുന്നു എന്നുള്ളൊരു തെറ്റേ ഞാൻ ചെയ്തുള്ളു. അതാണന്റെ ആദ്യ പ്രണയം. ആ ഒരു പ്രണയം മാത്രമേ ഉണ്ടായിട്ടുള്ളു’- താരം മനസ് തുറന്നതിങ്ങനെ.അഭിനയിക്കുന്നത് കൊണ്ട് പല പെൺകുട്ടികൾക്കും കോളേജിൽ പഠിക്കുമ്പോൾ ഇഷ്ടമായിരുന്നു. എന്നാൽ തനിക്ക് പ്രണയം ഒന്ന് മാത്രമേ ഉണ്ടായുള്ളു.’
ഇന്നത്തെ പോലെ സ്വതന്ത്ര്യമൊന്നും ഇല്ലാത്ത പ്രണയമായിരുന്നു അന്ന്. കമിതാക്കൾക്ക് ഒക്കെ വളരെ നിയന്ത്രണമാണ് കോളേജിൽ. ഒരുമിച്ച് പുറത്ത് പോവാനോ സിനിമ കാണാനോ ഒന്ന് സംസാരിക്കാൻ പോലുമുള്ള സ്വതന്ത്ര്യം അന്നില്ല. അങ്ങനൊരു കാലഘട്ടത്തിലാണ് പ്രണയമുണ്ടായതെന്നും ജഗതി ശഅരീകുമാർ പറഞ്ഞു.
കൗമാരത്തിന്റെ ചാപല്യമായിരുന്നു അതെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. എന്ന് കരുതി പ്രണയത്തോട് വിരോധമില്ല. എന്റെ മക്കളുടെ പ്രണയത്തെയും ഞാൻ എതിർത്തിട്ടില്ല .അതിന്റെ സുഖദുഃഖങ്ങൾ ഒരുമിച്ച് പങ്കിടാൻ തയ്യാറാകുമെങ്കിൽ പ്രണയം നല്ലതാണെന്നും ഒരു ബുദ്ധിമുട്ട് വരുമ്പോൾ ദമ്പതിമാർ മാറി നിന്നാൽ അതൊരു സാഫല്യമാവില്ലെന്നും താരം വെളിപ്പെടുത്തി.
എന്റെ കാര്യത്തിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ പിരിയേണ്ടി വന്നു എന്നായിരുന്നു ജഗതിയുടെ വാക്കുകൾ. അതേസമയം, വ്യത്യസ്ത കോളേജുകളിൽ പഠിച്ചിരുന്ന ജഗതിയും മല്ലികയും കോളേജ് കലോത്സവത്തിൽ വെച്ചാണ് കണ്ടുമുട്ടുന്നത്. പിന്നീട് പെട്ടെന്ന് അടുപ്പത്തിലായി. വീട്ടുകാരെ അറിയിക്കാതെ തന്നെ വിവാഹം കഴിച്ചു. പഠനം പാതിയിൽ നിർത്തി മദ്രാസിലേക്ക് ജോലി തേടി പോയി. സിനിമയിലെത്തും മുൻപായിരുന്നു ഇരുവരുടേയും പ്രണയം.
വീട്ടികാരുടെ പിന്തുണയില്ലാത്തതിനാൽ തന്നെ പട്ടിണിയും ദാരിദ്രവും ഇരുവരേയും കുഴക്കി. ഇതിനിടയിലാണ് ജഗതി സിനിമയിലെത്തുന്നത്. പിന്നീട് സാമ്പത്തികമടക്കം പലതും പ്രശ്നമായതോടെ ഇരുവരും ആ ബന്ധം ഉപേക്ഷിച്ച് ജീവിതത്തിലെ രണ്ട് വഴികളിലേക്ക് പിരിയുകയായിരുന്നു.