മമ്മൂട്ടി സാമ്പത്തിക സഹായമൊന്നും ചെയ്തിട്ടില്ല, മോഹൻലാൽ മാത്രമാണ് സഹായിച്ചത്; വെളിപ്പെടുത്തലുമായി ജഗദീഷ്

245

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമായ പല കഥാപാത്രങ്ങളും നടൻ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. അപ്പുക്കുട്ടനായും മായിൻകുട്ടിയുമായുമൊക്കെ ചിരിപ്പിച്ചിരുന്ന ജഗദീഷ് പിന്നീട് നായകനായും സഹനടനായുമെല്ലാം കയ്യടി നേടി. വില്ലനായും അമ്പരപ്പിച്ച നടൻ കൂടിയായിരുന്നു ജഗദീഷ്. ഇതിനെല്ലാം പുറമെ, കഥാകൃത്ത്, ഗായകൻ, ഛായാഗ്രാഹകൻ തുടങ്ങി സിനിമയുടെ മറ്റ് മേഖലകളിലും അദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

Advertisements

സിനിമയുടെ പുറത്തുള്ള ജഗദീഷും ശ്രദ്ധേയനാണ്. അധ്യാപകനാണ് താരം. തിരഞ്ഞെടുപ്പിൽ മത്സരിച്ച ഓർമ്മയും ജഗദീഷ് ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. ഒരിക്കൽ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ തന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ചും മോഹൻലാലിൽ നിന്നും ലഭിച്ച സഹായത്തെക്കുറിച്ചും മമ്മൂട്ടിയുടെ പ്രതികരണത്തെക്കുറിച്ചുമൊക്കെ നടൻ ഇപ്പോൾ മനസ് തുറക്കുകയാണ്.

Also read ; എന്റെ കാലം കഴിഞ്ഞാലും നാളെ മലയാള സിനിമയ്ക്ക് രണ്ടു സൂപ്പർസ്റ്റാറുകളെ വേണ്ടേ, സുകുമാരൻ അന്ന് പറഞ്ഞത് അച്ചട്ടായി, വെളിപ്പെടുത്തി ബാലചന്ദ്രമേനോൻ

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിലായിരുന്നു ജഗദീഷ് മത്സരിച്ചത്. രാഷ്ട്രീയത്തിലെ സിനിമാക്കാരനായ ഗണേഷ് കുമാറിനോടായിരുന്നു ജഗദീഷ് മത്സരിച്ചത്. ആ തിരഞ്ഞെടുപ്പിൽ ഗണേഷിന് വേണ്ടി മോഹൻലാൽ പ്രചാരണത്തിനും പരസ്യമായി ഇറങ്ങി. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് മോഹൻലാലുമായി പിണക്കമൊന്നുമില്ലെന്നാണ് ജഗദീഷ് പറയുന്നത്.

മോഹൻലാൽ എന്തുകൊണ്ട് ഗണേഷ്‌കുമാറിന് വേണ്ടി പോയി എന്നത് തനിക്ക് അറിയാവുന്ന കാര്യങ്ങളാണെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. വ്യക്തിപരമായ ചില കാര്യങ്ങൾ രാഷ്ട്രീയത്തിൽ കൂട്ടിക്കുഴയ്ക്കാൻ പാടില്ല. തന്നോടുള്ള അനിഷ്ടം കൊണ്ടല്ല. ഗണേഷിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടും അല്ലെന്നായിരുന്നു മോഹൻലാലിനെക്കുറിച്ച് ജഗദീഷ് പറഞ്ഞത്.

അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ് അങ്ങനെയൊരു തീരുമാനത്തിന് പിന്നിലെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് അങ്ങനെയൊരു തീരുമാനം ആ സമയത്ത് എടുക്കേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഇപ്പോഴും താനും മോഹൻലാലും തമ്മിൽ നല്ല സൗഹൃദത്തിലാണെന്നും ജഗദീഷ് പറഞ്ഞു. ആ സമയത്ത് പിരിവൊന്നും നടത്തിയിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി തനിക്ക് പൈസ തന്നിട്ടുള്ളയാളാണ് മോഹൻലാൽ എന്നും ജഗദീഷ് ഓർക്കുന്നുണ്ട്.

കൂടാതെ അന്ന് മോഹൻലാലിന് താൻ ജയിച്ചു വരണമെന്ന് ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നിരിക്കാമെന്നും ജഗദീഷ് പറഞ്ഞു. അതേസമയം, മറ്റൊരു സൂപ്പർ താരമായ മമ്മൂട്ടി സാമ്പത്തിക സഹായങ്ങൾ ഒന്നും തന്നിട്ടില്ലെന്നും ജഗദീഷ് വെളിപ്പെടുത്തി. എന്നാൽ ഫേസ്ബുക്കിലൊക്കെ തന്നെ അനുഗ്രഹിക്കുന്ന രീതിയിലുള്ള ഫോട്ടോകളൊക്കെ ഇട്ടിരുന്നുവെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

Also read; കല്യാണം കഴിഞ്ഞ പെൺകുട്ടിയുമായി ഇഷ്ടത്തിലാണ്, അവൾക്ക് എന്നെയും, വിവാഹത്തിന് മുൻപേ ഞങ്ങൾ പ്രണയത്തിലായിരുന്നു, അത് തെറ്റാണോ; അവിഹിതത്തെ കുറിച്ച് ഹില പറയുന്നത് ഇങ്ങനെ

അഭിനേതാവ്, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, ടെലിവിഷൻ അവതാരകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലൂടെയായിരുന്നു ജഗദീഷ് സിനിമയിലേയ്ക്ക് എത്തിയത്. പിന്നീട് മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു.

Advertisement