വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനും തിരക്കഥാകൃത്തും ഒക്കെയാണ് ജഗദീഷ്. നായകന്‍, സഹനടന്‍, കോമഡി, വില്ലന്‍ തുടങ്ങി എല്ലാ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. മിനിസ്‌ക്രീന്‍ അവതാരകനായും റിയാലിറ്റി ഷോ ജഡ്ജായും എല്ലാം താരം സജീവമാണ്.
ഒരു കോളേജ് അധ്യാപകന്‍ ആയിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടര്‍ന്നാണ് സിനിമയില്‍ എത്തുന്നത്. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടന്‍. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ജഗദീഷ്.
നിതീഷ് സഹദേവിന്റെ സംവിധാനത്തില്‍ ബേസില്‍ ജോസഫിനെ നായകനാക്കി ഒരുക്കിയ ഫാമിലി എന്ന ചിത്രത്തിലാണ് ജഗദീഷ് അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ സിനിമയുടെ ഭാഗമായി ജഗദീഷ് നല്‍കിയ ഒരു അബിമുഖമാണ് ശ്രദ്ധനേടുന്നത്.
താന്‍ ഓരോ യാത്രയിലും കണ്ടിട്ടുള്ള ആളുകളെ കുറിച്ചായിരുന്നു ജഗദീഷ് സംസാരിച്ചത്. പണ്ടുമുതലേ താന്‍ ആള്‍ക്കാരെ ശ്രദ്ധിക്കാറുണ്ടെന്നും അടുത്തിരിക്കുന്നവരൊക്കെ ഏത് രീതിയിലാണ് പെരുമാറുന്നതെന്നും സംസാരിക്കുന്നതെന്നുമൊക്കെ താന്‍ ശ്രദ്ധിക്കാറുണ്ടെന്നും ചിലര്‍ക്ക് നമ്മളോട് വലിയ ഇഷ്ടമായിരിക്കുമെന്നും ജഗദീഷ് പറയുന്നു.
ഇത്തരത്തില്‍ ഫ്‌ലൈറ്റില്‍ പോകുമ്പോഴും ട്രെയിനില്‍ പോകുമ്പോഴും ആളുകളെ ശ്രദ്ധിക്കാറുണ്ട്. ചിലര്‍ എവിടെ പോകുകയാണെന്നും സിനിമ ഏതാണെന്നുമൊക്കെ അന്വേഷിക്കുമ്പോള്‍ മറ്റ് ചിലര്‍ മറ്റേ കാര്യം ശരിയാണോ മമ്മൂക്കയും മോഹന്‍ലാലും റിയല്‍ ലൈഫില്‍ അടിയാണോ എന്നൊക്കെയാണ് ചോദിക്കുന്നതെന്നും അവര്‍ ശല്യം ചെയ്യുമെന്നും ജഗദീഷ് പറയുന്നു.
അത്തരക്കാരോട് തനിക്ക് ഒരിക്കലും ബഹുമാനം തോന്നാറില്ല. എന്തെങ്കിലുമൊക്കെ ചോദിച്ച് ശല്യം ചെയ്തുകൊണ്ടിരിക്കുന്നവരോട് എങ്ങനെ ബഹുമാനം തോന്നാനാണെന്നും എന്നാല്‍ സിനിമയെ കുറിച്ചൊക്കെ നല്ല കാര്യങ്ങള്‍ ചോദിക്കുന്നവരോട് ഇഷ്ടം തോന്നാറുണ്ടെന്നും ജഗദീഷ് പറയുന്നു.