വസ്ത്രാലങ്കാര സഹായിയായി സിനിമയിലെത്തി പിന്നീട് മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടന്‍മാരില്‍ ഒരാളായി മാറിയ താരമാണ് ഇന്ദ്രന്‍സ്. ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ ഇന്ദ്രന്‍സ് എന്ന അതുല്യ താരത്തെ അറിയാത്തവര്‍ ആയി ആരും തന്നെ ഉണ്ടാവില്ല.
വസ്ത്രലങ്കാര മേഖലയില്‍ നിന്ന് അദ്യം ചെറിയ വേഷങ്ങളിന്‍ അഭിനയിച്ച് പിന്നീട് മുഴുനീള കോമഡി വേഷങ്ങളിലും അവിടെനിന്നും നായകനായും സ്വഭാവ നടനായും ഒക്കെ മാറുകയായിരുന്നു ഇന്ദ്രന്‍സ്. മലയാള സിനിമയിലെ അതുല്യ താരമായി താരം വളര്‍ന്ന ഇന്ദ്രന്‍സ് ആളൊരുക്കം എന്ന സിനിമയില്‍ കൂടി 2018ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും നേടി എടുത്തിരുന്നു.
ഇപ്പോള്‍ ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തെ തേടി നാഷണല്‍ അവാര്‍ഡും എത്തിയിരിക്കുകയാണ്. പ്രത്യേക ജൂറി പരാമര്‍ശത്തിനാണ് അവാര്‍ഡ്. ഇന്ദ്രന്‍സിന് അവാര്‍ഡ് കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ കുടുംബവും.
തയ്യല്‍ക്കാരനായി ജീവിതം തുടങ്ങിയപ്പോള്‍ മുതല്‍ ഇന്ദ്രന്‍സിന് എല്ലാ പിന്തുണയുമായി ഭാര്യ ശാന്ത കുമാരി കൂടെ തന്നെയുണ്ട്. ഇപ്പോഴിതാ ഇന്ദ്രന്‍സിനെ കുറിച്ച് ശാന്തകുമാരി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഇന്ദ്രന്‍സ് ഒരു നടനായി തീരുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ശാന്തകുമാരി പറയുന്നു.
ഹോമിലെ ഒലിവര്‍ ട്വിസ്റ്റിനെ പോലെ തന്നെയാണ് ഇന്ദ്രന്‍സ് ചേട്ടന്‍ വീട്ടില്‍. ചിലപ്പോള്‍ ഒരു കാര്യവുമില്ലാതെ ദേഷ്യപ്പെടുമെന്നും എന്നാല്‍ വഴക്ക് പറയുമെന്ന് നമുക്ക് തോന്നുന്ന കാര്യങ്ങളില്‍ ദേഷ്യപ്പെടാറില്ലെന്നും മിണ്ടാതെയിരിക്കുമെന്നും ശാന്തകുമാരി പറയുന്നു.
അദ്ദേഹം വളരെ സ്‌നേഹമുള്ള ഒരു മനുഷ്യനാണ്. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും പോസിറ്റീവായിട്ടുള്ള കാര്യമെന്നും ഇടക്ക് ദേഷ്യം വരും എന്നതാണ് അദ്ദേഹത്തിന്റെ നെഗറ്റീവെന്നും ശാന്തകുമാരി കൂട്ടിച്ചേര്‍ത്തു.