മമ്മൂട്ടിക്ക് അന്ന് അക്കാര്യം മനസ്സിലായില്ല, ഞാന്‍ പിടിക്കപ്പെട്ടതുമില്ല, നടന്‍ മമ്മൂട്ടിയെ പറ്റിച്ച രസകരമായ കഥ തുറന്നുപറഞ്ഞ് ഇന്ദ്രന്‍സ്

720

വസ്ത്രാലങ്കാര സഹായിയായി സിനിമയില്‍ എത്തി പിന്നീട് സ്വതന്ത്ര വസ്ത്രാലങ്കാരകനും അവിയെ നിന്നും അഭിനയ രംഗത്തേക്കും എത്തി മലയാള സിനിമയുടെ പ്രധാന ഭാഗമായി മാറിയ നടനാണ് ഇന്ദ്രന്‍സ്. കോമഡി വേഷത്തിലൂടെയാണ് നടന്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്.

വര്‍ഷങ്ങളോളം കോമഡിയില്‍ മാത്രം ഒതുങ്ങി പോയ അദ്ദേഹത്തെ അടുത്ത കാലത്തായിട്ടാണ്മലയാള സിനിമ ഒരു നടനെന്ന നിലയില്‍ ശരിക്കും ഉപയോഗിക്കാന്‍ തുടങ്ങിയത്. പ്രേക്ഷകരെ കോമഡിയിലൂടെ ചിരിപ്പിച്ച ഇന്ദ്രന്‍സ് പേരറിയാത്തവര്‍, ആളൊരുക്കം, അഞ്ചാംപാതിര, മാലിക്ക്, ഹോം പോലെയുള്ള ചിത്രങ്ങളിലൂടെ ഞെട്ടിക്കുക ആയിരുന്നു.

Advertisements

ഇപ്പോള്‍ തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരം കൂടിയണ് ഇന്ദ്രന്‍സ്. മികച്ച നടുള്ള സംസ്ഥാന അവാര്‍ഡും ആളൊരുക്കം എന്ന സിനിമയിലെ അഭിനയിത്തിന് ഇന്ദ്രന്‍സിന് ലഭിച്ചിരുന്നു. ഉടലാണ് ഇനി പുറത്ത് വരാനുളള ഇന്ദ്രന്‍സിന്റെ ചിത്രം.

ഇതുവരെ ചെയ്തതില്‍ വെച്ച് വ്യത്യസ്തമായ കഥാപാത്രത്തെ ആണ് നടന്‍ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഉടലിന്റെ ട്രെയിലറും ടീസറുമൊക്കെ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ച യായിരുന്നു. തന്റെ സഹപ്രവര്‍ത്തകരുമായി വളരെ നല്ല ബന്ധമാണ് ഇന്ദ്രന്‍സിനുള്ളത്.

Also Read: മാനേജർ ചതിച്ചു, അയാളുടെ താൽപര്യങ്ങൾക്കായി എന്നെ ഉപയോഗിച്ചു, തുറന്നു പറഞ്ഞ് നടി മീര വാസുദേവ്

വസ്ത്രാലങ്കാര സഹായിയായി നിരവധി ചിത്രങ്ങളില്‍ ഇന്ദ്രന്‍സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരു സെറ്റില്‍ വെച്ച് നടന്‍ മമ്മൂട്ടിയെ പറ്റിച്ച സംഭവം രസകരമായി പറയുകയാണ് ഇന്ദ്രന്‍സ്. മമ്മൂട്ടിയെ മനപൂര്‍വം പറ്റിച്ചതല്ലെന്നും സാഹചര്യം കൊണ്ട് സംഭവിച്ചതാണെന്നും കൈരളി ടിവിയിലെ ജെബി ജങ്ഷന്‍ എന്ന പരിപാടിയില്‍ അതിഥി ആയി എത്തിയപ്പോള്‍ ഇന്ദ്രന്‍സ് പറയുന്നു.

‘ശരിക്കും ഡ്രെസിങ്ങിന്റെ കാര്യത്തിലൊക്കെ കുറച്ച് നിര്‍ബന്ധമുള്ള വ്യക്തിയാണ് മമ്മൂട്ടി. അതൊക്കെ നന്നായി ശ്രദ്ധിക്കും. നിസ എന്നൊരു സിനിമ ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ കോസ്റ്റ്യൂം വര്‍ക്ക് ഏല്‍പിച്ചിരുന്നത് വേലായുധന്‍ എന്നൊരാളെയാണ്.’

‘ എന്നാല്‍ അദ്ദേഹത്തിന് മറ്റൊരു പടത്തിന്റെ വര്‍ക്കിനായി രണ്ടു ദിവസം മാറി നില്‌ക്കേണ്ടി വന്നു. അപ്പോള്‍ എന്നെ ഏല്‍പിച്ചാണ് പോയത്. പക്ഷേ മമ്മൂട്ടി വന്നപ്പോള്‍ അദ്ദേഹത്തിനുള്ള ഷര്‍ട്ടില്ല. അസിസ്റ്റന്റ് ഡയറക്ടര്‍മാരും മാനേജര്‍മാരും തന്നോട് വന്ന് കാര്യം പറഞ്ഞു. അദ്ദേഹം റെഡിമെയിഡ് ഷര്‍ട്ടാണ് കൂടുതല്‍ ഉപയോഗിക്കാറുള്ളത്. ഡബിള്‍ ബുള്‍ (ഡിബി) ബ്രാര്‍ഡ്.’

‘ആ ഷര്‍ട്ട് അവിടെ ഒന്നും കിട്ടുകയും ഇല്ല. ഷര്‍ട്ട് വാങ്ങന്‍ കൈയ്യില്‍ പൈസയുമില്ലായിരുന്നു. അങ്ങനെ അവിടെയുണ്ടാരുന്ന തുണി എടുത്ത് ഷര്‍ട്ട് തൈയ്യിച്ചിട്ട് അതില്‍ ഡിബി എന്ന് ഹാന്‍ഡ് വര്‍ക്ക് ചെയ്തു. എന്നിട്ടത് ഡിബി ഷര്‍ട്ടിന്റെ തന്നെ കവറിലിട്ടു. എന്നിട്ട് അത് കൊണ്ടുപോയി കൊടുത്തു. പേടിയുണ്ടായിരുന്നു. അദ്ദേഹം എന്റെ കള്ളത്തരം കണ്ടുപിടിക്കുമോയെന്ന്. പക്ഷേ ഭയന്നതുപോലെയൊന്നും ഉണ്ടായില്ല.” എന്ന് ഇന്ദ്രന്‍സ് പറയുന്നു.

Also Read: എത്ര ശ്രമിച്ചിട്ടും യേശുദാസിന് പാടാൻ കഴിയാത്ത ഒരു ഗാനമുണ്ട് അതും മോഹൻലാൽ ചിത്രത്തിൽ, വെളിപ്പെടുത്തൽ

അദ്ദേഹത്തെ പറ്റിച്ചത് അദ്ദേഹത്തിന് മനസ്സിലായില്ലായിരുന്നുവെന്നും ഇക്കാര്യം ആദ്യം മമ്മൂട്ടിയോട് പറഞ്ഞിരുന്നില്ല പിന്നീട് താന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ അറിഞ്ഞു എന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

Advertisement