പച്ചയായ മനുഷ്യന്‍, കോലം ഇതായതുകൊണ്ട് മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമെല്ലാം അനുകരിക്കുമ്പോള്‍ ആര്‍ക്കും മനസ്സിലാവാറില്ല, ഇന്ദ്രന്‍സ് പറയുന്നു

75

വസ്ത്രാലങ്കാര സഹായിയായി സിനിമയില്‍ എത്തി പിന്നീട് സ്വതന്ത്ര വസ്ത്രാലങ്കാരകനും അവിയെ നിന്നും അഭിനയ രംഗത്തേക്കും എത്തി മലയാള സിനിമയുടെ പ്രധാന ഭാഗമായി മാറിയ നടനാണ് ഇന്ദ്രന്‍സ്. കോമഡി വേഷത്തിലൂടെയാണ് നടന്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്.

വര്‍ഷങ്ങളോളം കോമഡിയില്‍ മാത്രം ഒതുങ്ങി പോയ അദ്ദേഹത്തെ അടുത്ത കാലത്തായിട്ടാണ്മലയാള സിനിമ ഒരു നടനെന്ന നിലയില്‍ ശരിക്കും ഉപയോഗിക്കാന്‍ തുടങ്ങിയത്. പ്രേക്ഷകരെ കോമഡിയിലൂടെ ചിരിപ്പിച്ച ഇന്ദ്രന്‍സ് പേരറിയാത്തവര്‍, ആളൊരുക്കം, അഞ്ചാംപാതിര, മാലിക്ക്, ഹോം പോലെയുള്ള ചിത്രങ്ങളിലൂടെ ഞെട്ടിക്കുക ആയിരുന്നു.

Advertisements

ഇപ്പോള്‍ തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരം കൂടിയാണ് ഇന്ദ്രന്‍സ്. മികച്ച നടുള്ള സംസ്ഥാന അവാര്‍ഡും ആളൊരുക്കം എന്ന സിനിമയിലെ അഭിനയിത്തിന് ഇന്ദ്രന്‍സിന് ലഭിച്ചിരുന്നു. ഉടലാണ് ഇനി പുറത്ത് വരാനുളള ഇന്ദ്രന്‍സിന്റെ ചിത്രം.

ഇതുവരെ ചെയ്തതില്‍ വെച്ച് വ്യത്യസ്തമായ കഥാപാത്രത്തെ ആണ് നടന്‍ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഉടലിന്റെ ട്രെയിലറും ടീസറുമൊക്കെ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ച യായിരുന്നു. തന്റെ സഹപ്രവര്‍ത്തകരുമായി വളരെ നല്ല ബന്ധമാണ് ഇന്ദ്രന്‍സിനുള്ളത്.

Also Read: എന്റെ മകന്‍ എന്നേക്കാള്‍ വലുതായി, ഞാന്‍ എന്തുപറഞ്ഞാലും കേള്‍ക്കും, പക്ഷേ ഒന്നും അനുസരിക്കില്ല, ഒരിക്കല്‍ ഷെയിനെക്കുറിച്ച് അബി പറഞ്ഞതിങ്ങനെ

ഇപ്പോഴിതാ സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സുതുറക്കുകയാണ് ഇന്ദ്രന്‍സ്. വായന തന്റെ അഭിനയ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്ന് ഇന്ദ്രന്‍സിന്റെ ആത്മകഥയിലെ ആദ്യഭാഗങ്ങള്‍ എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

താന്‍ വായിച്ച കഥാപാത്രങ്ങളെ അനുകരിക്കാറുണ്ടെന്നും പ്രേംനസീറിനെയും മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമെല്ലാം അനുകരിക്കാറുണ്ടായിരുന്നുവെങ്കിലും തന്റെ കോലം ഇതായതുകൊണ്ട് അതാര്‍ക്കും മനസിലാവാറില്ലെന്നും ഇന്ദ്രന്‍സ് പറയുന്നു.

ഉച്ചത്തില്‍ വായിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും ഭാര്യയ്ക്കും അത് കുഴപ്പമില്ലെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു. സിനിമ ഷൂട്ടിങിനൊക്കെ പോകുമ്പോള്‍ ഹോട്ടലില്‍ ഒക്കെ ആരുമില്ലാത്ത സമയത്ത് പത്രം ഉച്ചത്തില്‍ വായിക്കാറുണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നു.

Also Read: വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു, ഈ വിവാഹം മതിയെന്ന കടുത്ത തീരുമാനത്തിലായിരുന്നു ഗിരിജ, പിന്നീട് വീട്ടുകാര്‍ക്കും ശരിയെന്ന് തോന്നി, ഗിരിജയുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ച് മനസ്സുതുറന്ന് കൊച്ചുപ്രേമന്‍

ഏതൊരാളെയും പോലെ തന്നെ പച്ചയായ ഒരു മനുഷ്യനാണ് ഒരു കലാകാരനെന്നും മരിക്കും വരെ കലാകാരനായി ജീവിക്കാനാണ് ആഗ്രഹമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

Advertisement