അന്ന് ഹൃത്വിക് ഇല്ലാത്ത ജീവിതം തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ലെന്ന് പറഞ്ഞു, ഇന്ന് സൂസന്നെ പുതിയ ബന്ധത്തില്‍

60

ലോകത്താകമാനം ഒത്തിരി ആരാധകരുള്ള ബോളിവുഡിലെ താരമാണ് ഹൃത്വിക് റോഷന്‍. നടനായും അതിലുപരി ഡാന്‍സറായും ഹൃത്വിക് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഹൃത്വിക് റോഷനെയും മുന്‍ഭാര്യ സുസന്നെ ഖാനെയും കുറിച്ചുള്ള വാര്‍ത്തകളാണ് എപ്പോഴും മാധ്യമങ്ങളില്‍ നിറയാറുണ്ട്.

ഹൃത്വിക് റോഷനും സുസന്നെ ഖാനും വിവാഹമോചനത്തിന് മറ്റ് ബന്ധത്തിലെത്തിയിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍. ഇരുവരും തങ്ങളുടെ പുതിയ പങ്കാളികളുടെ കൂടെയുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

Advertisements

എന്നാല്‍ വിവാഹ ബന്ധം വേര്‍പിരിഞ്ഞിട്ടും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. മുമ്പ് പലപ്പോഴും ഹൃത്വിക് റോഷനില്ലാതെ തനിക്കൊരു ജീവിതമില്ലെന്ന് സുസന്നെ പറഞ്ഞിട്ടുണ്ട്. പല അഭിമുഖങ്ങളിലും ഭര്‍ത്താവിലുള്ള വിശ്വാസത്തെ കുറിച്ചൊക്കെ അവര്‍ സംസാരിച്ചിട്ടുണ്ട്.

Also Read: എന്ത് ചോദ്യമാണ്, പ്രണയവും തേപ്പും കിട്ടിയില്ലെങ്കിൽ അവർക്ക് എന്തോ കുഴപ്പമുണ്ട് എന്നല്ലേ; ഞാനും നല്ലതുപോലെ പറ്റിക്കപ്പെട്ടിട്ടുണ്ട്! ദിവ്യ പിള്ള പറയുന്നത്

ഇതൊക്കെ കൊണ്ടുതന്നെ ഇരുവരുടെയും വിവാഹമോചന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. ഇതൊക്കെയായി ബന്ധപ്പെട്ട ചില കഥകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ബാല്യകാലം മുതലേ സുഹൃത്തുക്കളാണ് സുസന്നെയും ഹൃത്വിക് റോഷനും.

പ്രണയത്തിലായ ഇരുവരും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് 2000 ത്തില്‍ വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് ആണ്‍കുട്ടികളും ജനിച്ചു. മക്കള്‍ക്കൊപ്പം സന്തോഷത്തോടെ ഇരുവരും കഴിഞ്ഞു. കരണ് ജോഹറിന്റെ ചാറ്റ് ഷോ യില് പങ്കെടുക്കുവേ ഹൃത്വിക് ഇല്ലാതെ തനിക്ക് ജീവിക്കാന് പറ്റില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുസന്നെ പറഞ്ഞിരുന്നു.

‘എന്ത് കാരണമായാലും ഹൃത്വിക്കിനൊപ്പം ഞാനില്ലാത്ത ഒരു സമയം വന്നാല്‍, എനിക്കെന്രെ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദൈവത്തോട് പ്രാര്ത്ഥിക്കുകയാണ്. അദ്ദേഹമില്ലാത്തൊരു ജീവിതം എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. കാരണം അദ്ദേഹവുമായി ഞാന് വളരെയധികം അറ്റാച്ച്ഡാണെന്നും’ സുസന്നെ പറഞ്ഞിരുന്നു.

Also Read: എന്ത് ചോദ്യമാണ്, പ്രണയവും തേപ്പും കിട്ടിയില്ലെങ്കിൽ അവർക്ക് എന്തോ കുഴപ്പമുണ്ട് എന്നല്ലേ; ഞാനും നല്ലതുപോലെ പറ്റിക്കപ്പെട്ടിട്ടുണ്ട്! ദിവ്യ പിള്ള പറയുന്നത്

എന്നാല്‍ 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. 2014 ല്‍ നിയമപരമായി ബന്ധം വേര്‍പിരിയുകയാണെന്ന് താരദമ്പതിമാര്‍ ആരാധകരെ അറിയിച്ചു. എന്നാല്‍ അതിനുശേഷവും ഇരുവരും വീണ്ടും പ്രണയത്തിലാണെന്നും വിവാഹിതരായെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

Advertisement