മലയാളസിനിമയിലെ ഹിറ്റ് മേക്കറില്‍ ഒരാളായ റോഷന്‍ ആന്‍ഡ്രുസ് പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ സിനിമയാണ് നോട്ട് ബുക്ക്. ഊട്ടിയിലെ ഒരു ബോര്‍ഡിങ്ങ് സ്‌കൂളില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ത്ഥികളുടെ കഥ പറഞ്ഞ നോട്ട്ബുക്ക് റോഷന്‍ ആന്‍ഡ്രുസിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്.
വിവാഹത്തിന് മുന്‍പ് അമ്മയാകുന്ന ഒരു വിദ്യാര്‍ത്ഥിനിയെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയുടെ കഥ പുരോഗമിക്കുന്നത്. വളരെ പുതുമയുള്ള വളരെ ഇമോഷണലായി പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന ഒരു ചിത്രമാണ് ഇത്. സ്‌കൂള്‍ കോളേജ് കാലഘട്ടവും പ്രണയവും തുറന്ന് കാട്ടിയ നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ ഒരുങ്ങിയിട്ടുളളത്. അത്തരത്തലുളള ചിത്രങ്ങളെല്ലം എപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തില്‍ 2006 ല്‍ പുറത്തിറങ്ങി ഹിറ്റായ ചിത്രമാണ് നോട്ട് ബുക്ക്.
ഇപ്പോഴിതാ ഈ ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ല്‍ മോഹന്‍ലാലിനൊപ്പം ഒടിയന്‍ സിനിമയിലുമെത്തി പിന്നീട് സിനിമയില്‍ സജീവമായ അനുഭവം പറയുകയാണ് നടന്‍ ഹരിത്. ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഫെബ്രുവരി എന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ച് താരം സംസാരിച്ചത്.
തന്റെ ആദ്യ ചിത്രം 2006ലാണ് വരുന്നത്. അതില്‍ വളരെ ചെറിയ ഒരു റോളായിരുന്നു ചെയ്തത്. ആ റോള്‍ ചെറുതാണെങ്കില്‍ പോലും ആ സിനിമ തന്ന സന്തോഷം വളരെ വലുതായിരുന്നുവെന്ന് ഹരിത് നോട്ട്ബുക്ക് സിനിമയെ കുറിച്ച് പറയുന്നു.
താന്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ തനിക്ക് സിനിമ താല്‍പര്യമുണ്ടായിരുന്നു. എല്ലാ സിനിമകളും കാണുമായിരുന്നു. എന്നാല്‍ തന്റെ അമ്മക്ക് സിനിമയില്‍ അഭിനയിക്കുന്നതില്‍ താത്പര്യമുണ്ടായിരുന്നില്ല. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ നമ്മളെ പിടിച്ചു നിര്‍ത്താന്‍ പറ്റില്ലല്ലോ. അങ്ങനെയാണ് ഒടിയന്‍ സിനിമക്ക് വേണ്ടി ഓഡീഷന് പോകുന്നതെന്നും ഹരിത് വിശദീകരിച്ചു.
ഒടിയന്‍ ചിത്രത്തില്‍ തനിക്ക് നല്ല ഒരു റോളായിരുന്നു കിട്ടിയത്. ആ സിനിമ ഒരുപാടാളുകള്‍ കണ്ടു. പിന്നീട് കൊറോണ വന്നപ്പോള്‍ ചെറിയ ബ്രേക്ക് വന്നു. അതുകഴിഞ്ഞാണ് മേപ്പടിയാനും, പകലും പാതിരാവും ചെയ്തതെന്ന് ഹരിത് പറയുന്നു.
പിന്നെ ഏതം എന്ന ഒരു സിനിമ ചെയ്തു. ഇനി റിലീസാവാന്‍ രണ്ടോ മൂന്നോ സിനിമകള്‍ കൂടെയുണ്ടെന്നും താരം വെളിപ്പെടുത്തി. അതേസമയം, താന്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് വീട്ടുക്കാര്‍ക്ക് താത്പര്യമില്ലാത്തതില്‍ അവരെ കുറ്റപെടുത്താന്‍ പറ്റില്ലെന്നും ഹരിത് പറയുകയാണ്.
നമ്മള്‍ രജിസ്ട്രേഡാകുന്ന ഒരു കഥാപാത്രം ചെയ്യുന്നത് വരെ അങ്ങനെയാണ്. അത്തരത്തിലൊര് പ്രൊഫഷനാണ് സിനിമ. തനിക്ക് ഏറ്റവും സന്തോഷം തോന്നിയ നിമിഷം ഒടിയനിലായിരുന്നു.
അതില്‍ തന്റെ ആദ്യ സീന്‍ ലാല്‍ സാറിനും മഞ്ജു മാഡത്തിനും പ്രകാശ് രാജ് സാറിനുപ്പൊമായിരുന്നു. അവരുടെ കൂടെയുള്ള ഫസ്റ്റ് ഷോട്ട് ഭാഗ്യമായിട്ടാണ് കരുതുന്നതെന്നും ഹരിത് വെളിപ്പെടുത്തി.
തനിക്ക് ആ സിനിമയിലെ നിമിഷങ്ങളെല്ലാം ഒരുപാട് പ്രധാനപ്പെട്ടതാണ്. ഒടിയനില്‍ പീറ്റര്‍ ഹെയ്ന്‍ ആണ് ഫൈറ്റ് ചെയ്തിരിക്കുന്നത്. അതില്‍ ഒരു സീന്‍ തനിക്കും ഉണ്ടായിരുന്നു. അത് ഏകദേശം 27 ടേക്ക് എടുത്തിട്ടുണ്ട്. ലാല്‍ സാറിന് ഒരാളുടെ മുകളിലൂടെ ഫ്ളിപ്പ് ചെയ്യുന്ന സീനുണ്ട്. അത് സാറ് ഫസ്റ്റ് ടേക്കില്‍ ഓക്കെയാക്കിയിരുന്നുവെന്നും ഹരിത് പറഞ്ഞു.