മനുഷ്യശരീരത്തിലെ തുല്യ പ്രാധാന്യമുള്ള രണ്ട് അവയവങ്ങളാണ് കൈയും കാലും; ഹരീഷ് പേരടി

643

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കാനെത്തിയ നടന്‍ രജനികാന്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

Also read
നുണ പറയാത്ത ഒരേ ഒരു നടി അവര് മാത്രമാണ്; കങ്കണയെ പുകഴ്ത്തി നടി സോമി അലി

ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ.. മനുഷ്യശരീരത്തിലെ തുല്യ പ്രാധാന്യമുള്ള രണ്ട് അവയവങ്ങളാണ് കൈയും കാലും. ചെറിയ കുട്ടികള്‍ പിച്ചവെച്ച് നടക്കാന്‍ തുടങ്ങിയതിനുശേഷം എത്രയോ കാലം കഴിഞ്ഞാണ് ഒരു കൈ കൊണ്ട് ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നതും മറുകൈ കൊണ്ട് വിസര്‍ജ്ജ്യം കഴുകി കളയുന്നതും. വ്യക്തിത്വം രൂപപ്പെടുന്നതില്‍ കാലുകള്‍ക്ക് കൈകളെക്കാള്‍ കുറച്ച് മൂപ്പ് കൂടുതലാണ്. ഭൂമിയില്‍ ചവുട്ടി നിന്നതിനുശേഷമാണല്ലോ മറ്റൊരാളുടെ കൈ ഒക്കെ പിടിച്ചു കുലുക്കുന്നത്.

Advertisements

എന്തായാലും കൈ കുലുക്കണമോ കാലില്‍ തൊടണമോ സല്യൂട്ട് അടിക്കണമോ മുഷ്ടി ചരുട്ടി കുലുക്കണമോ ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്. ഞാന്‍ കാല് തൊട്ട് അനുഗ്രഹം വാങ്ങിയ കുറച്ച് പേര്‍… കെടി സാര്‍, കുളൂര്‍ മാഷ്, മധു മാസ്റ്റര്‍, മമ്മൂക്ക, ലാലേട്ടന്‍, തിലകന്‍ ചേട്ടന്‍, മാമുക്കോയ സാര്‍, ഭരത് ഗോപി സാര്‍ അങ്ങിനെ കുറെ പേരുണ്ട്.

ഇതില്‍ അറിയപ്പെടാത്ത ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സാധാരണ മനുഷ്യരും എന്നെക്കാള്‍ പ്രായം കുറഞ്ഞവരും കുട്ടികളുമുണ്ട്. ജീവിതത്തിന്റെ പ്രതിസന്ധികളില്‍ കട്ടക്ക് കൂടെ നിന്ന എന്റെ ഭാര്യ ബിന്ദുവിന്റെ കാലില്‍ തൊട്ട് അവളുടെ സമ്മതമില്ലാതെ ഞാന്‍ അനുഗ്രഹം വാങ്ങിയിട്ടുണ്ട്. ഇത് സത്യമാണ്. കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല. കാലുകളോടൊപ്പം..

Advertisement