മിമിക്രി രംഗത്ത് നിന്നും മിനിസ്‌ക്രീന് കോമഡി പരിപാടികളിലേക്കും അവിടുന്ന് മലയാള സിനിമയിലേക്കും എത്തിയ താരമാണ് ഹരീഷ് കണാരന്‍. കോമഡി റിയാലിറ്റി ഷോയിലെ ജാലിയന്‍ കണാരന്‍ എന്ന ഒറ്റ കഥാപാത്രത്തിലൂടെയണ് ഹരീഷ് സിനിമയിലെത്തിയത്.
ഇതിനോടകം തന്നെ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയടുത്ത ഹരീഷിന്റെ കോഴിക്കോടന്‍ ശൈലിയിലെ സംസാരവും അഭിനയവും ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. കുറഞ്ഞകാലത്തിനുള്ളില്‍ തന്നെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിക്കാനും ഹരീഷിന് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ഹരീഷ് തന്റെ പഴയ കാല ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹരീഷ് മനസ്സുതുറക്കുന്നത്.
ഹരീഷ് പെരുമണ്ണ എന്ന പേരുമായിട്ടായിരുന്നു സിനിമയില്‍ എത്തിയത്. മരുഭൂമിയലെ ആന എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു കണാരന്‍ എന്ന പേരുകിട്ടിയത്. ആ പേര് ക്ലിക്കായതോടെ ഹരീഷ് കണാരന്‍ എന്നാക്കി മാറ്റുകയായിരുന്നു തന്റെ പേരെന്ന് ഹരീഷ് പറയുന്നു.
പത്താംക്ലാസ്സില്‍ മാര്‍ക്ക് കുറവായിരുന്നു, ജോലി കിട്ടാന്‍ നിര്‍ബന്ധമായും പത്താം ക്ലാസ് ജയിക്കണമെന്ന് ബന്ധുക്കള്‍ പറഞ്ഞപ്പോള് ഒരു ടൂട്ടോറിയല്‍ കോളേജില്‍ ചേര്‍ന്നുവെന്നും അവിടെ വെച്ചാണ് സന്ധ്യയെ കാണുന്നതെന്നും പ്രണയത്തിലാവുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
പിന്നെ 10ാംക്ലാസ് പരീക്ഷ എഴുതിയിട്ടില്ല, 10 വര്‍ഷം സന്ധ്യയെ പ്രണയിച്ചുവെന്ന് നടന്‍ പറയുന്നു. അമ്മയുടെ മരണം ഏറെ തളര്‍ത്തിയരുന്നുവെന്നും അമ്മ മരിച്ചപ്പോള്‍ അച്ഛന്‍ വേറെ വിവാഹം ചെയ്തു, ഇതോടെ താന്‍ അമ്മാവന്റെ വീ്ട്ടിലായിരുന്നു കഴിഞ്ഞതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
അമ്മയുടെ പേരിലുണ്ടായിരുന്ന സ്ഥലത്ത് താന്‍ പിന്നീട് കഷ്ടപ്പെട്ട് ഒരു വീട് പണിതു, അതിനിടെ അണ്‍എയ്ഡഡ് സ്‌കൂളില്‍ സന്ധ്യയ്ക്ക് ജോലി കിട്ടിയത് വലിയ ആശ്വാസമായി, വിവാഹം കഴിഞ്ഞിട്ട് 14 വര്‍ഷം ആയെങ്കിലും ഇതുവരെ വിവാഹവാര്‍ഷികം ആഘോഷിച്ചിട്ടില്ലെന്നും കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി കേക്ക് മുറിച്ച് ആഘോഷിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.