ഏറെ സ്‌നേഹം ഉള്ളത് കൊണ്ടാണ് മമ്മുക്ക ശകാരിക്കുന്നത്; വൈറല്‍ ആയി ഗണപതിയുടെ വാക്കുകള്‍

77

മലയാള സിനിമയിലെ 2 താരചക്രവര്‍ത്തിമാരില്‍ ഒരാളായ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് പൊതുവെ പറഞ്ഞു കേള്‍ക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ മുന്‍കോപം.

മമ്മൂട്ടി പെട്ടെന്ന് ദേഷ്യപ്പെടും എന്നും ശകാരിക്കും എന്നുമൊക്കെയുള്ള കാര്യങ്ങള്‍ ആണ് കൂടുതലായി പുറത്തു പരന്നിട്ടുള്ളത്.

Advertisements

എന്നാല്‍ അതിനെ കുറിച്ച് പ്രശസ്ത യുവ നടന്‍ ഗണപതിയുടെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

സ്‌നേഹം ഉണ്ടായതു കൊണ്ടാണ് മമ്മുക്ക വഴക്കു പറയുന്നത് എന്നാണ് ഗണപതി പറയുന്നത്. അദ്ദേഹത്തിന് സ്‌നേഹം ഇല്ലെങ്കില്‍, പിന്നെ അദ്ദേഹം നമ്മളെ മൈന്‍ഡ് ചെയ്യില്ല.

എന്നാല്‍ നമ്മളോട് സ്‌നേഹം ഉണ്ടെങ്കില്‍ അദ്ദേഹം നമ്മുടെ തെറ്റ് തിരുത്തുകയും തെറ്റ് ചെയ്താല്‍ ശകാരിക്കുകയും ചെയ്യും എന്നും ഗണപതി പറയുന്നു.

മമ്മുക്ക കൂടെ അഭിനയിച്ചപ്പോള്‍ ഒക്കെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നു സഹായിച്ചിട്ടുണ്ട് എന്നും ഗണപതി ഓര്‍ത്തെടുക്കുന്നു.

തനിക്കു ഒരുപാട് ഇഷ്ടമുള്ള നടനാണ് മമ്മുക്ക എന്നും എപ്പോഴും എന്ത് സഹായവും മമ്മുക്കയോടോ മമ്മുക്കയുടെ സന്തത സഹചാരിയായ ജോര്‍ജ് ചേട്ടനോടോ ചോദിക്കാം എന്നും ഗണപതി പറയുന്നു.

ഇപ്പോള്‍ കൈ നിറയെ സിനിമകളുമായി മലയാള സിനിമയില്‍ ഏറെ സജീവമാണ് ഗണപതി. ബാലതാരം ആയി സിനിമയില്‍ എത്തിയ ഗണപതി ഒട്ടേറെ മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലെത്തി. അതിനു ശേഷം നായകനായി വരെ ഗണപതി അഭിനയിച്ചു.

ഈ അടുത്തിടെ റിലീസ് ചെയ്ത ജിത്തു ജോസെഫ് കാളിദാസ് ജയറാം ചിത്രമായ മിസ്റ്റെര്‍ ആന്‍ഡ് മിസ് റൗഡിയിലും ഗണപതി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക സൂപ്പര്‍ താരങ്ങള്‍ക്കു ഒപ്പവും ഗണപതി അഭിനയിച്ചിട്ടുണ്ട് .

Advertisement