സിനിമയിലെ പ്രതിഫലം ഇങ്ങനെ, ഒടുവില്‍ വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍, ഞെട്ടി ആരാധകര്‍

308

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഒരു മലയാള നടന്‍ മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്ഷോ എന്ന മലയാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.

Advertisements

നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. അതില്‍ ഒടുവിലത്തേതായിരുന്നു സീതാരാമം. തിയ്യേറ്ററില്‍ വന്‍ വിജയമാണ് ഈ ചിത്രം നേടിയത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍.

Also Read: അന്ന് പറഞ്ഞു തീരും മുമ്പ് പിറകിൽ നിന്ന് തലക്ക് അടി കിട്ടി; അവസാനം ഈ നഗരം വിട്ട് പോകാം എന്ന് ഉറപ്പ് കൊടുത്തു; വടിവേലുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കാതൽ സുകുമാർ

പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകള്‍ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിലുഡിലും പ്രശസ്തനായ താരം ആരാധകരുടെ ബാഹുല്യത്തിലും മുന്‍പന്തിയിലാണ്.

ഇപ്പോഴിതാ സിനിമയിലെ തന്റെ പ്രതിഫലം എത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അടുത്തിടെ റിലീസ് ചെയ്ത ഹീരിയേ എന്ന ഹിന്ദി ആല്‍ബത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു ദുല്‍ഖര്‍ തന്റെ പ്രതിഫലമെത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

Also Read: ഒരു മുത്തം തരാന്‍ പാടില്ലെന്നൊന്നും പറഞ്ഞിട്ടില്ലല്ലോ, മൊയ്തൂട്ടി ഹാജിയും ആമിനയുമായി ഞെട്ടിച്ച് ബഷിയും മഷൂറയും, വൈറലായി വീഡിയോ

താന്‍ പണത്തെ കുറിച്ച് അധികം ചിന്തിക്കാറില്ല. ഓരോ സിനിമയെയും ആശ്രയിച്ചാണ് പ്രതിഫലം വാങ്ങുന്നത്. സിനിമയുടെ ബജറ്റിന് അനുസരിച്ച് ജോലി ചെയ്യുകയും പ്രതിഫലം വാങ്ങുകയും ചെയ്യുമെന്നും അതുകൊണ്ടുതന്നെ ഒരു ഫിക്‌സഡ് പ്രതിഫലം അല്ല താന്റേതെന്നും ദുല്‍ഖര്‍ പറയുന്നു.

അതേസമയം ദുല്‍ഖര്‍ ഒരു സിനിമക്ക് വേണ്ടി രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വമ്പന്‍ ഹിറ്റുകളായിരുന്നു.

Advertisement