ആള്‍ക്കൂട്ടമോ ബോഡി ഗാര്‍ഡോ ഇല്ല, ആരും തിരിച്ചറിഞ്ഞതുമില്ല, കോഴിക്കോട് നിന്നും ട്രെയിനില്‍ തനിച്ച് യാത്ര ചെയ്ത് ദിലീപ്, വീഡിയോ വൈറല്‍

513

കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ നടനാണ് ദിലീപ്. ജനപ്രിയ നായകനെന്ന പദവി ജനങ്ങളില്‍ നിന്നും സ്വന്തമാക്കിയ ദിലീപ് ഇതിനോടകം നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചത്. എന്നാല്‍ വ്യക്തി ജീവിതത്തിലെ ചില പ്രശ്നങ്ങള്‍ കാരണം താരം സിനിമയില്‍ നിന്നും ഏതാനും വര്‍ഷങ്ങളായി മാറി നില്‍ക്കുകയായിരുന്നു.

Advertisements

എന്നാല്‍ അടുത്തിടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. ബാന്ദ്രയാണ് ദിലീപിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ബാന്ദ്രയുടെ പ്രൊമോഷന്റെ തിരക്കുകളിലാണ് താരം ഇപ്പോള്‍. ഇപ്പോഴിതാ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുന്ന ദിലീപിന്റെ വീഡിയോയാണ് വൈറലാവുന്നത്.

Also Read; മോളുടെ കല്യാണത്തിന് വരണം, അനുഗ്രഹിക്കണം, മോഡിജി വന്നാല്‍ കെട്ടിപ്പിടിച്ച് ഫോട്ടോ എടുപ്പിക്കാം, നഞ്ചിയമ്മയെ ഭാഗ്യയുടെ വിവാഹം ക്ഷണിച്ച് സുരേഷ് ഗോപി

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലായിരുന്നു താരം. ബാന്ദ്രയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് ദിലീപ് കോഴിക്കോട് എത്തിയത്. എന്നാല്‍ തിരിച്ച് കൊച്ചിയിലേക്ക് പോകാന്‍ താരത്തിന് ഫ്‌ലൈറ്റ് ഒന്നും കിട്ടിയില്ല. ഇതോടെയാണ് ട്രെയിനില്‍ യാത്ര ചെയ്തത്.

റെയില്‍വേസ്‌റ്റേഷനില്‍ ആള്‍ക്കൂട്ടമോ ബോഡിഗാര്‍ഡോ ഇല്ലാതെയാണ് ദിലീപ് ഉണ്ടായിരുന്നത്. താരത്തെ ആര്‍ക്കും പെട്ടെന്ന് മനസ്സിലായതുമില്ല. കറുത്ത വസ്ത്രങ്ങളും തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ച താരം മുഖം മാസ്‌ക് കൊണ്ട് മറച്ചിരുന്നു.

Also Read: ഡോക്ടർമാരും വക്കീലും അധ്യാപികയും! ഇന്നത്തെ യുവതാരങ്ങൾ ചില്ലറക്കാരല്ല, ഇവരുടെ യഥാർഥ ജോലി എന്താണെന്ന് അറിയാമോ?

അതുകൊണ്ടുകൂടിയാണ് മറ്റ് യാത്രക്കാര്‍ക്ക് ആര്‍ക്കും ദിലീപിനെ മനസ്സിലാവാതിരുന്നത്. മലബാര്‍ എക്‌സ്പ്രസിനാണ് ദിലീപ് കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്തത്. താരം ഇതിന് മുമ്പും ഇതുപോലെ ട്രെയിന്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണ് നടനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Advertisement