എന്തിനാണ് എന്നെ ഇങ്ങനെ ദ്രോഹിക്കുന്നതെന്ന് സ്വയം ചോദിച്ചുപോയി, മരത്തിന് കീഴിലിരുന്ന് പൊട്ടിക്കരഞ്ഞു, ശരിക്കും ഞാനൊരു വില്ലനായി മാറിക്കഴിഞ്ഞിരുന്നു, ദിലീപ് പറയുന്നു

130

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. പ്രേക്ഷകരെ എന്നും ചിരിപ്പിച്ചിട്ടേ ഉള്ളൂ ഈ നടന്‍. എന്നാല്‍ ഇടക്കാലത്ത് നടന്റെ പേരില്‍ ഉയര്‍ന്നുവന്ന കേസും പ്രശ്‌നങ്ങളും ഒക്കെ ദിലീപിന്റെ കരിയറിനെയും വലിയ രീതിയില്‍ ബാധിച്ചു.

Advertisements

ഇപ്പോള്‍ വീണ്ടും സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് ദിലീപ്. നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്ത പവി കെയര്‍ ടേക്കര്‍ എന്ന സിനിമയിലാണ് ദിലീപ് നായകനായി അഭിനയിച്ചിരിക്കുന്നത്. ചിത്രം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തിയ്യേറ്ററുകളിലെത്തിയിരിക്കുന്നത്.

Also Read:ലാലേട്ടന് അത്രയും വലിയ സ്റ്റാര്‍ഡം ഉള്ളതുകൊണ്ട് ബറോസ് ചെയ്യാന്‍ പറ്റി, വേറെ ഒരാള്‍ക്കും കഴിയില്ല, ജീന്‍ പോള്‍ ലാല്‍ പറയുന്നു

ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് മീശമാധവന്‍. കാവ്യ മാധവന്‍ നായികയായി എത്തിയ ഈ ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിന്റെ ഷൂട്ടിന്റെ സമയത്ത് ദിലീപ് ഒരു കോടതിവിധിയുടെ പേരില്‍ സിനിമയില്‍ നിന്നും വിലക്കപ്പെട്ട ഒരു നിര്‍മ്മാതാവുമായുള്ള വിഷയത്തിലായിരുന്നു.

ആ സംഭവത്തെ കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ആ സമയത്ത് താന്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ ഒരു വില്ലനായി മാറിക്കഴിഞ്ഞിരുന്നുവെന്നും ഗാനരംഗങ്ങള്‍ ചെയ്യുന്നത് അവസാനത്തേക്ക് മാറ്റിയിരുന്നുവെന്നും വലിയ മാനസിക പിരിമുറുക്കത്തിലൂടെയാണ് താന്‍ കടന്നുപോയതെന്നും ദിലീപ് പറയുന്നു.

Also Read:ധൈര്യം എന്നത് പ്രവ്യത്തിയല്ല, അത് മനസ്സിന്റെ അവസ്ഥയാണ്; വേറിട്ട ലുക്കില്‍ സ്വാസിക

വേദനകളെല്ലാം കടിച്ചമര്‍ത്തിയായിരുന്നു സിനിമയില്‍ അഭിനയിച്ചത്. പൊള്ളാച്ചിയിലെ സെറ്റിലെ മരത്തിന് കീഴിലിരുന്ന് താന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും എന്തിനാണ് തന്നെ ഇവര്‍ ദ്രോഹിക്കുന്നതെന്ന് സ്വയം ചോദിച്ചിട്ടുണ്ടെന്നും ദിലീപ് പറയുന്നു.

Advertisement