ബാലതാരമായി സിനിമയിലെത്തി പിന്നീട് അഭിനയത്തില്‍ നിന്ന് പൂര്‍ണമായി മാറി നില്ക്കുന്ന നിരവധി താരങ്ങളെ നമുക്ക് അറിയാം. ഒരുപക്ഷേ ചെറുപ്രായത്തില്‍ ഇവര്‍ അവതരിപ്പിച്ച കഥാപാത്രം വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടാവും. പിന്നീട് ഒരു സിനിമയിലും എത്തിയിട്ടില്ലെങ്കില്‍ പോലും ഈ താരങ്ങളെ ഓര്‍ക്കാന്‍ ആ ഒരൊറ്റ കഥാപാത്രം തന്നെ ധാരാളം. എന്നാല്‍ ബാലതാരമായി എത്തി സിനിമയില്‍ തുടരുന്ന നിരവധി താരങ്ങളും നമുക്കിടെ ഉണ്ട്. പറഞ്ഞുവരുന്നത് ദേവദാസ് എന്ന താരത്തെ കുറിച്ചാണ്.
ഈ പേര് പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് മനസ്സിലാകണമെന്നില്ല. എന്നാല്‍ അഭിനയിച്ച സിനിമയുടെ പേര് പറഞ്ഞാല്‍ ആളെ പിടികിട്ടും. അതിശയന്‍ എന്ന ചിത്രത്തില്‍ അത്ഭുത ബാലന് ആയിട്ടാണ് ദേവദാസിനെ മലയാളികള്‍ കണ്ടത്. ഈ ഒരൊറ്റ കഥാപാത്രം തന്നെ ധാരാളം ഈ നടനെ ഓര്‍ക്കാന്‍. തുടര്‍ന്ന് കുറെ സിനിമകള്‍ ഒന്നും ചെയ്തില്ലെങ്കിലും, ഇടയ്ക്ക് നായകനായി തിരിച്ചുവരാന്‍ ദേവദാസ് ശ്രമിച്ചിരുന്നു.
അതേസമയം വില്ലന്‍ വേഷങ്ങളിലൂടെയും സഹതാര വേഷങ്ങളിലൂടെയും മലയാളത്തില്‍ ഏറെ സജീവമായ നടന് രാമുവിന്റെ മകന് കൂടിയാണ് ദേവദാസ്. ആനന്ദ ഭൈരവി എന്ന ചിത്രത്തിലൂടെ 2007 ലാണ് ദേവദാസിന്റെ അരങ്ങേറ്റം. സായി കുമാറിനൊപ്പം അഭിനയിച്ച താരം പിന്നീട് ചെറിയ റോളുകളിലും എത്താന്‍ തുടങ്ങി. ഇതേ വര്‍ഷം തന്നെയാണ് അതിശയന്‍ ചിത്രത്തിലേക്ക് എത്തിയത്.
ഇതിന് പിന്നാലെ ഞാന്‍ എന്ന സിനിമയിലും ദേവദാസ് അഭിനയിച്ചിരുന്നു. ഇതോടെ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കാനും തുടങ്ങി. ഒരു സിനിമയിലൂടെ നായകനായി തിരിച്ചുവരവ് നടത്തിയെങ്കിലും, ചിത്രം വേണ്ടത് പോലെ ശ്രദ്ധിക്ക പെട്ടില്ല. ഈ താരത്തിന്റെ കിടിലന്‍ ലുക്കിലുള്ള ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് . ഒരു ബോളിവുഡ് താരത്തിന്റെ ലുക്ക് തന്നെയാണ് ഇപ്പോള്‍ ദേവദാസിന്. ഇന്ന് ദേവദാസിന്റെ മനസ്സില്‍ സിനിമ എന്ന ആഗ്രഹം തന്നെയാണ് .