കണ്ടക്ടറായിരിക്കുമ്പോഴുള്ള പ്രണയം, രജനികാന്ത് നടനായതിന് പിന്നില്‍ ആദ്യകാമുകി, ഇന്നും അദ്ദേഹം അവളെ തേടിക്കൊണ്ടിരിക്കുന്നു, വെളിപ്പെടുത്തലുമായി ദേവന്‍

1127

തമിഴ് സിനിമയിലെ സൂപ്പര്‍സ്റ്റാറാണ് രജനികാന്ത്. പകരം വെക്കാനില്ലാത്ത താരമാണ് അദ്ദേഹം എന്ന് പറയേണ്ടതായി വരും. രജനിസിനിമകള്‍ റിലീസ് ചെയ്താല്‍ ഉണ്ടാകുന്ന ആഘോഷങ്ങള്‍ക്ക് തമിഴ്നാട്ടില്‍ ഇപ്പോഴും കുറവില്ല. തന്റെ 71ാമത്തെ വയസ്സിലും സിനിമയില്‍ സജീവമാണ് താരം.

Advertisements

ജയിലറാണ് രജനികാന്തിന്റെ തിയ്യേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രം. തിയ്യേറ്ററില്‍ വന്‍വിജയമായി തീര്‍ന്നിരിക്കുകയാണ് ചിത്രം. കണ്ടടക്ടര്‍ ആയി വന്ന് പിന്നീട് തെന്നിന്ത്യയുടെ സൂപ്പര്‍സ്റ്റാറായി മാറിയ രജനികാന്തിനെ ചുറ്റി പറ്റി നിരവധി കഥകളാണ് നേരത്തെ ഉരുത്തിരിഞ്ഞിരുന്നത്.

Also Read: കെജിഎഫിനെ മറികടന്നു, മൂന്ന് ദിവസം കൊണ്ട് റെക്കോര്‍ഡ് കളക്ഷനുമായി ജയിലര്‍, തിയ്യേറ്ററുകളില്‍ ആവേശം

ഇപ്പോഴിതാ മലയാളികളുടെ പ്രിയനടന്‍ ദേവന്‍ രജനികാന്തിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഭാഷ എന്ന രജനികാന്ത് ചിത്രത്തില്‍ ദേവനും അഭിനയിച്ചിരുന്നു. രജനികാന്തിന് സിനിമയിലേക്കുള്ള വഴി കൊടുത്തത് അദ്ദേഹത്തിന്റെ പ്രണയിനിയായിരുന്നുവെന്ന് ദേവന്‍ പറയുന്നു.

പിന്നീട് രജനികാന്ത് സിനിമയില്‍ തിളങ്ങി. എന്നാല്‍ അപ്പോഴേക്കും പ്രണയിനിയെ നഷ്ടപ്പെട്ടിരുന്നുവെന്നും രജനികാന്തിനെ കണ്ടതിന് ശേഷമാണ് തനിക്ക് മനസ്സിലായത് സകസസും സമാധാനവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും ദേവന്‍ പറയുന്നു.

Also Read: മികച്ച കഥാപാത്രങ്ങളും നല്ല സിനിമകളും ഞാൻ ഒത്തിരി ആഗ്രഹിക്കുന്നുണ്ട്; എനിക്ക് അഭിനയത്തോട് ആർത്തിയാണ്; വിൻസി അലോഷ്യസ്

ഭാഷയുടെ ഷൂട്ടിനിടെ ഒരു ഹോട്ടലിലായിരുന്നു തങ്ങള്‍ താമസിച്ചത്. ഒരു ദിവസം ഡിന്നറിന് തന്നെ ക്ഷണിച്ചപ്പോള്‍ രജനികാന്ത് വളരെ ഇമോഷണലായി അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരു ദുഃഖത്തെ കുറിച്ച് തന്നോട് പറഞ്ഞുവെന്നും കണ്ടക്ടറായി ജോലി ചെയ്യുമ്പോള്‍ ഒരു പ്രണയമുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞിരുന്നുവെന്നും ദേവന്‍ പറയുന്നു.

നിര്‍മ്മല എന്നായിരുന്നു അവളുടെ പേര്. നിമ്മി എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നതെന്നും ബസ്സില്‍ വെച്ചായിരുന്നു പരിചയപ്പെട്ടതെന്നും എംബിബിഎസ് വിദ്യാര്‍ത്ഥിനി ആയിരുന്നു ആ കുട്ടിയെന്നും അദ്ദേഹത്തിന്റെ നാടകം കണ്ട് ആ കുട്ടിയാണ് അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിക്കാന്‍ അവസരം നല്‍കിയതെന്നും ദേവന്‍ പറയുന്നു.

അവിടെ പോയി പഠിക്കുന്നിതിനിടെ ഒരു ദിവസം നിര്‍മ്മലയെ കാണാന്‍ രജനികാന്ത് ബാംഗ്ലൂരിലേക്ക് വന്നു. എന്നാല്‍ ആ കുട്ടിയെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നുവെന്നും ഒത്തിരി അന്വേഷിച്ചിട്ടും കണ്ടെത്താനായില്ലെന്നും അവളെ കുറിച്ച് തന്നോട് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു രജനികാന്തെന്നും ദേവന്‍ ഓര്‍ക്കുന്നു.

നിമ്മി ചിലപ്പോള്‍ ജീവിച്ചിരുപ്പല്ല അല്ലെങ്കില്‍ അവളൊരു വലിയ മനസ്സിനു
ടമ, എവിടെയോ ഇരുന്ന് തന്റെ വളര്‍ച്ച കാണുന്നുണ്ടാവുമെന്ന് കരഞ്ഞുകൊണ്ട് രജനികാന്ത് തന്നോട് പറഞ്ഞുവെന്നും ദേവന്‍ പറയുന്നു.

Advertisement