തമിഴ് സിനിമയിലെ സൂപ്പര്‍സ്റ്റാറാണ് രജനികാന്ത്. പകരം വെക്കാനില്ലാത്ത താരമാണ് അദ്ദേഹം എന്ന് പറയേണ്ടതായി വരും. രജനിസിനിമകള്‍ റിലീസ് ചെയ്താല്‍ ഉണ്ടാകുന്ന ആഘോഷങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ ഇപ്പോഴും കുറവില്ല. തന്റെ 71ാമത്തെ വയസ്സിലും സിനിമയില്‍ സജീവമാണ് താരം.
ജയിലറാണ് രജനികാന്തിന്റെ തിയ്യേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രം. തിയ്യേറ്ററില്‍ വന്‍വിജയമായി തീര്‍ന്നിരിക്കുകയാണ് ചിത്രം. കണ്ടടക്ടര്‍ ആയി വന്ന് പിന്നീട് തെന്നിന്ത്യയുടെ സൂപ്പര്‍സ്റ്റാറായി മാറിയ രജനികാന്തിനെ ചുറ്റി പറ്റി നിരവധി കഥകളാണ് നേരത്തെ ഉരുത്തിരിഞ്ഞിരുന്നത്.
ഇപ്പോഴിതാ മലയാളികളുടെ പ്രിയനടന്‍ ദേവന്‍ രജനികാന്തിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഭാഷ എന്ന രജനികാന്ത് ചിത്രത്തില്‍ ദേവനും അഭിനയിച്ചിരുന്നു. രജനികാന്തിനെ സിനിമയിലേക്ക് എത്തിച്ചത് അദ്ദേഹത്തിന്റെ പ്രണയിനി നിമ്മിയാണെന്ന് ദേവന്‍ പറയുന്നു.
ബാഷയുടെ ഷൂട്ടിന് വേണ്ടി ബോബെയില്‍ പോയപ്പോഴായിരുന്നു രജനി സാര്‍ കാമുകിയെ കുറിച്ച് തന്നോട് പറഞ്ഞത്. തങ്ങളുടെ രണ്ടാളുടെയും റൂം അടുത്തായിരുന്നുവെന്നും ഒരു ദിവസം ഡിന്നറിന് വേണ്ടി ക്ഷണിച്ചപ്പോള് താന്‍ പോയിരുന്നുവെന്നും അപ്പോഴാണ് തന്റെ പ്രണയത്തെ കുറിച്ച് രജനികാന്ച് സംസാരിച്ചതെന്നും ദേവന്‍ പറയുന്നു.
കണ്ടക്ടറായിരുന്ന കാലത്തായിരുന്നു രജനികാന്തിന്റെ ആദ്യ പ്രണയം. നിര്‍മ്മല എന്നായിരുന്നു അവളുടെ പേര്. നിമ്മി എന്നായിരുന്നു വിളിച്ചിരുന്നതെന്നും ബസ്സില്‍ വെച്ചുള്ള പരിചയമായിരുന്നു പ്രണയത്തിലേക്ക് എത്തിയതെന്നും എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്നു അവളെന്നും ദേവന്‍ പറഞ്ഞു.
രജനി സാറിന്റെ നാടകം കണ്ട് ആ കുട്ടിയാണ് അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ അവസരം ഒരുക്കിയത്. അവിടെ ചേര്‍ന്ന് പഠിക്കുന്നതിനിടെ രജനി സാര്‍ ഒരിക്കല്‍ ആ കുട്ടിയെ കാണാന്‍ ബംഗളൂരുവില്‍ വന്നിരുന്നുവെന്നും എന്നാല്‍ കാണാന്‍ കഴിഞ്ഞില്ലെന്നും അന്നുമുതല്‍ ഇന്നുവരെ രജനി സാറിന് അവരെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും താരം പറയുന്നു.