ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ മുന്‍പില്‍ അഭിമാനത്തോടെ, വിനയത്തോടെ നിന്ന മമ്മൂട്ടി, ഭാരതീയ സംസ്‌ക്കാരത്തെ ബഹുമാനിച്ച് ഭാര്യയെ കൂടെ കൊണ്ടുവന്ന മനുഷ്യന്‍, വൈറലായി നടന്‍ ദേവന്റെ കുറിപ്പ്

395

മലയാള സിനിമാതാരവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപിയുടെ വിവാഹം അതിഗംഭീരമായി രണ്ട് ദിവസം മുമ്പായിരുന്നു നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രമുഖ സിനിമാതാരങ്ങളുമെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

Advertisements

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ പ്രധാനമന്ത്രി തന്നെയായിരുന്നു തിളങ്ങിയിരുന്നത്. ഒപ്പം മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സാന്നിധ്യം ചടങ്ങിനെ വേറിട്ടതാക്കി.

Also Read:ഷുഐബ് മാലിക്കിന്റെ രണ്ടാംവിവാഹം, വധു സനാ ജാവേദിനെ കുറിച്ച് തെരഞ്ഞ് സോഷ്യല്‍മീഡിയ, ചില്ലറക്കാരിയല്ല

വിവാഹച്ചടങ്ങുകളുടെ ദൃശ്യങ്ങളും ഫോട്ടോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അതിനിടെ ഒരു ചിത്രം ട്രോളുകള്‍ക്കും വഴിവെച്ചിരുന്നു. മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ ഹസ്തദാനം ചെയ്യുമ്പോള്‍ തൊട്ടരികില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രമായിരുന്നു ഇത്.

ഈ ചിത്രം വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് മമ്മൂട്ടിയെ വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്തെത്തിയത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ മമ്മൂ്ട്ടിയെ കുറിച്ച് നടന്‍ ദേവന്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. മനുഷ്യന്‍ എന്ന മമ്മൂട്ടി എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.

Also Read:മമ്മൂട്ടിക്കയുടെ ഏറ്റവും മികച്ച ചിത്രം, കാതല്‍ സിനിമ കണ്ടുവെന്ന് മോഹന്‍ലാല്‍, മമ്മൂട്ടിയുടെ പ്രകടനത്തെ വാഴ്ത്തി താരം

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വന്ന മമ്മൂട്ടിയെയും ഭാര്യയെയും മലയാളികള്‍ മനസ്സിലാക്കിയെന്നും എല്ലാവരെയും ആകര്‍ഷിച്ച മനുഷ്യനായി മമ്മൂട്ടിയെന്നും പ്രധാനമന്ത്രി നീട്ടിയ ശ്രീ രാമക്ഷേത്ര അക്ഷതം ചെരുപ്പൂരി ദക്ഷിണ വെച്ച് അദ്ദേഹം വാങ്ങിത് അദ്ദേഹത്തെ ഒരു മഹാപുരുഷനാക്കി എന്നും ദേവന്‍ പറയുന്നു.

ദേവന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

‘മനുഷ്യന്‍ എന്ന മമ്മൂട്ടി.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂര്‍ അമ്പലനടയില്‍ വന്ന മമ്മൂട്ടിയെയും ഭാര്യയെയും മലയാളികള്‍ മനസ്സിലാക്കി.

ഈ കല്യാണ വേളയില്‍ എന്നെ മാത്രമല്ല, മനുഷ്യരായിട്ടുള്ള മനുഷ്യരെ എല്ലാവരെയും ആകര്‍ഷിച്ച മനുഷ്യനായി മമ്മൂട്ടി.

പ്രധാനമന്ത്രി നീട്ടിയ ശ്രീ രാമക്ഷേത്രത്തിലെ അക്ഷതം, കൈ നീട്ടി വാങ്ങി പോക്കറ്റില്‍ ഇട്ടതും, വധു ദക്ഷിണ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ചെരുപ്പൂരി വച്ച് ദക്ഷിണ വാങ്ങിയതും, ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ മുന്‍പില്‍, ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍, അഭിമാനത്തോടെ, വിനയത്തോടെ നിന്നതും, മമ്മൂട്ടി എന്ന മഹാനടനെ ഒരു മഹാപുരുഷനാക്കി മാറ്റി.

ഭാര്യയെ, ഭാരതീയ സംസ്‌ക്കാരത്തെ ബഹുമാനിച്ചു കൊണ്ട്, കൂടെ കൂട്ടി കൊണ്ട് വന്ന ഈ നന്മ നിറഞ്ഞ മമ്മുട്ടിയെ ഞാന്‍ ബഹുമാനിക്കുന്നു, ആദരിക്കുന്നു, സ്‌നേഹിക്കുന്നു.

ദേവന്‍ ശ്രീനിവാസന്‍.’

Advertisement