കോളേജില്‍ ജൂനിയര്‍, കണ്ടതും പരിചയപ്പെട്ടതും കോഴ്‌സ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍, 10 വര്‍ഷത്തെ പ്രണയവും പിന്നീട് വിവാഹവും, പ്രണയകഥ വിവരിച്ച് ദേവ് മോഹന്‍

1026

മലയാളത്തിലെ ജനപ്രിയ സിനിമകളില്‍ ഒന്നായിരുന്നപ സൂഫിയും സുജാതയും. ഈ ചിത്രത്തിലെ സൂഫിയെന്ന പ്രധാന കഥാപാത്രമായി വന്ന് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് ദേവ് മോഹന്‍.

Advertisements

തെന്നിന്ത്യന്‍ സിനിമയിലേക്ക് ചേക്കേറിയ ദേവ് മോഹന്‍ അവസാനമായി അഭിനയിച്ചത് താരസുന്ദരി സാമന്ത നായികയായി അഭിനയിച്ച ശാകുന്തളത്തിലാണ്. ഈ ബിഗ് ബജറ്റ് ചിത്രത്തില് ദുഷ്യന്ത് മഹാരാജാവായിട്ടാണ് ദേവ് മോഹന്‍ എത്തിയത്.

Also Read: എനിക്ക് പറയാനുള്ളത് ഞാന്‍ പറയും, അത് ഊതിപ്പെരുപ്പിച്ച് ചര്‍ച്ചയാക്കേണ്ട കാര്യമില്ല, അതിനെപ്പറ്റി ഇരുന്ന് സംസാരിക്കാനും നാല് ഇന്റര്‍വ്യൂ കൊടുക്കാനോ എനിക്ക് താത്പര്യമില്ല, തുറന്നടിച്ച് നിഖില വിമല്‍

ശാകുന്തളത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദേവ് മോഹന്‍ നല്‍കിയ ഒരു ഇന്‍ര്‍വ്യൂ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചായിരുന്നു താരം സംസാരിച്ചത്.

പുള്ളിക്കാരി കോളേജില്‍ തന്റെ ജൂനിയറായിരുന്നു. പത്ത് വര്‍ഷം പ്രണയിച്ചതിന് ശേഷമായിരുന്നു വിവാഹം. ഞാന്‍ അവളുടെ സീനിയറായിരുന്നുവെങ്കിലും അവള്‍ തന്നെ ആദ്യമൊന്നും കണ്ടിരുന്നില്ലെന്നും കോളേജ് കഴിഞ്ഞാണ് തങ്ങള്‍ സുഹൃത്തുക്കളായതെന്നും പിന്നീട് പ്രണയത്തിലായെന്നും ദേവ് പറയുന്നു.

Also Read: സ്ത്രീകള്‍ പൊറോട്ട കഴിക്കുന്നതില്‍ വരെ വിവേചനമുണ്ട്, ആണുങ്ങള്‍ കഴിച്ചതിന്റെ ബാക്കിയേ അവര്‍ക്ക് കിട്ടാറുള്ളൂ, തുറന്നുപറഞ്ഞ് അനാര്‍ക്കലി മരക്കാര്‍

താനൊരു നടനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പുള്ളിക്കാരിയും പ്രതീക്ഷിച്ചിരുന്നില്ലെന്നും പക്ഷേ താന്‍ സിനിമയിലെത്തണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ദേവ് കൂട്ടിച്ചേര്‍ത്തു. മലപ്പുറം സ്വദേശിനിയായ റെജീനയെ 2020 ഓഗസ്റ്റ് 25നാണ് ദേവ് താലികെട്ടി സ്വന്തമാക്കിയത്.

Advertisement