മിമിക്രി രംഗത്ത് നിന്നും മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമയലും എത്തിയ താരമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സിനിമയിലില്‍ ചെറിയ വേഷങ്ങളും കോമഡി വേഷങ്ങളും ഒക്കെ ചെയ്ത് മുന്നോട്ടു പോകുന്ന ധര്‍മ്മജന് ആരാധകരും വിമര്‍ശകരും ഉണ്ട്.
നിരവധി സിനിമകളില്‍ ചെറുതും വലുതുമായ ഹാസ്യ വേഷങ്ങള്‍ ചെയ്ത പോരുന്ന ധര്‍മ്മജന് കൊച്ചിയില്‍ മീന്‍ ബിസിനസ്സും നടത്തുന്നുണ്ട്. അതേ സമയം രാഷ്ട്രീയത്തില്‍ ഇറങ്ങിയ ധര്‍മ്മജന്‍ ബോള്‍ഗാട്ടി നിയമസഭ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സാഥാനാര്‍ത്ഥിയായി മല്‍സരിച്ച് വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു.
മിനിസ്‌ക്രീന്‍ പരിപാടികളിലെ കോമഡി സ്‌ക്റ്റുകളിലൂടെയാണ് ധര്‍മ്മജന്‍ ശ്രദ്ധേയന്‍ ആവുന്നത്. മിമിക്രി ആര്‍ട്ടിസ്റ്റും നടനും സംവിധായകനുമായ രമേശ് പിഷാരടിക്കൊപ്പം ചോര്‍ന്നായിരുന്നു ധര്‍മ്മജന്‍ സ്റ്റേജ് ഷോകള്‍ ചെയ്തിരുന്നത്. കൂടാതെ നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്.
ഇപ്പോഴിതാ വലിയൊരു അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് ധര്‍മജന്‍. വാരാപ്പുഴയിലെ പടക്ക നിര്‍മ്മാണശാലയിലെ സ്‌ഫോടന സ്ഥലത്ത് താനുമുണ്ടായിരുന്നുവെന്നും ഏതാനും മിനുറ്റുകളുടെ വ്യത്യാസത്തിലാണ് താന്‍ രക്ഷപ്പെട്ടതെന്നും ധര്‍മ്മജന്‍ പറയുന്നു.
തങ്ങള്‍ ഇരുന്ന് വര്‍ത്തമാനം പറയുന്ന വീട് തകര്‍ന്ന് തരിപ്പണമായി. സ്‌ഫോടനത്തില്‍ തകര്‍ന്നത് തന്റെ സുഹൃത്തിന്റെ ചേട്ടനും അനിയനും ചേര്‍ന്ന് നടത്തുന്ന കടയാണെന്നും അടുത്തുള്ള എല്ലാ വെടിക്കെട്ടും നടത്തുന്നത് അവരാണെന്നും ധര്‍മ്മജന്‍ പറയുന്നു.
അവര്‍ക്ക് ലൈസന്‍സ് ഉണ്ട്. ഇടുങ്ങിയ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടെ നിന്നും കട മാറാനിരിക്കുകയായിരുന്നുവെന്നും ആ സമയത്താണ് ദുരന്തമുണ്ടായതെന്നും താന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ധര്‍മ്മജന്‍ പറയുന്നു.