ഒത്തിരി പുതുമുഖങ്ങള്‍ അണിനിരന്ന പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെയെത്തി പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത നടനാണ് ചന്തുനാഥ്. ഇതിന് പിന്നാലെ ചന്തുവിനെ തേടി മലയാള സിനിമയില്‍ നിന്നും നിരവധി അവസരങ്ങളാണ് എത്തിയത്.
ട്വല്ത്ത്മാന്, മാലിക്, പാപ്പന് തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം ചന്തു അഭിനയിച്ചു. വരാനിരിക്കുന്ന ജിത്തുജോസഫ് ചിത്രം റാമിലും ചന്തു ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
താരരാജാവ് മോഹന്‍ലാലാണ് ഈ ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇപ്പോഴിതാ റാമിന്റെ ഷൂട്ടിങ് സമയത്തെ മോഹന്‍ലാലുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഒരു മോഹന്‍ലാല്‍ ഫാന്‍ അല്ലെങ്കില്‍ പോലും അദ്ദേത്തിനൊപ്പം കുറച്ച് സമയം ചെലവിട്ടാല്‍ അദ്ദേഹത്തെ ഒരു സഹോദരനെ പോലെ തോന്നുമെന്ന് ചന്തു പറയുന്നു.
റാമിന്റെ ഷൂട്ടിങ് സമയത്ത് ലാലേട്ടനുമായി ഒത്തിരി സംസാരിച്ചു. അങ്ങനെ അദ്ദേഹം തങ്ങളുമായി വല്ലാത്ത അടുപ്പമായി എന്നും അന്ന് ലാലേട്ടന്റെ വീട്ടിലൊക്കെ പോയി ഡിന്നറൊക്കെ കഴിച്ചുവെന്നും പൃഥ്വിരാജ് ഒക്കെയുണ്ടായിരുന്നു അവിടെയെന്നും ചന്തുനാഥ് പറയുന്നു.
ലാലേട്ടന് സംസാരിക്കുമ്പോള്‍ ചിലപ്പോള്‍ കൈ തരും. അതൊരു വല്ലാത്ത ഫീലാണെന്നും മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ സ്നേഹവും പരിഗണനയും കിട്ടുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണെന്നും ചന്തു നാഥ് പറയുന്നു.