മലയാളത്തിന്റെ ജനപ്രിയ നായികമാരില്‍ ഒരാളാണ് ഭാവന. തെന്നിന്ത്യയിലും ധാരാളം ആരാധകരാണ് താരത്തിനുള്ളത്. 2002 ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമാ ലോകത്തേയ്ക്ക് എത്തിയത്. ചിത്രത്തില്‍ പരിമളം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
സിഐഡി മൂസ, ക്രോണിക് ബാച്ച്ലര്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, തുടങ്ങി നിരവധി സിനിമകളിലാണ് ഭാവന അഭിനയിച്ചത്. മലയാളത്തിന് പുറമെ അന്യാഭാഷ ചിത്രങ്ങളില്‍ നിന്നും ഒരുപാട് അവസരങ്ങള്‍ ഭാവനയെ തേടി എത്തി. മലയാളത്തിനോടൊപ്പം തമിഴ്, തെലുങ്ക്, കന്ന ഭാഷകളിലും നടി സജീവമായിരുന്നു.
വിവാഹ ശേഷം ഭാവന മലയാള സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുത്തിരുന്നു. കന്നഡ സിനിമാ നിര്‍മ്മാതാവ് നവീനെയാണ് താരം വിവാഹം കഴിച്ചത്.അതിനു ശേഷം കാനഡയില്‍ ഒന്ന് രണ്ടു ചിത്രങ്ങളില്‍ താരം അഭിനയിച്ചെങ്കിലും മലയാളത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍, നീണ്ട അഞ്ച് വര്‍ഷത്തിന് ശേഷം താരം മലയാള സിനിമാ ലോകത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. താന്‍ മനപൂര്‍വം എടുത്ത ഒരു ഇടവേളയാണ് അതെന്ന് താരം പറഞ്ഞിരുന്നു.
ഷറഫുദ്ദീന്‍ നായകനായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയിലൂടെയാണ് താരം തിരിച്ചുവരവിന് ഒരുങ്ങുന്നത്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക വേഷത്തിലാണ് ഭവന എത്തുന്നത്. ഇതുകൂടാതെ ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഭദ്രന്റെ ഇഒ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്.
സോഷ്യല്‍മീഡിയയില്‍ സജീവമായ ഭാവന സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരാളാണ്. രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരാണ് ഭാവനയുടെ അടുത്ത സുഹൃത്തുക്കള്‍. ഒരുമിച്ച് കൂടുന്ന സമയങ്ങളൊക്കെ ഈ താരക്കൂട്ടം മാക്‌സിമം ആഘോഷമാക്കാറുണ്ട്.
ഈ നല്ല സുഹൃത്തുക്കള്‍ ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ഒക്കെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇന്ന് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത് ഈ ചങ്ങാതിക്കൂട്ടത്തിന്റെ ഡാന്‍സ് വീഡിയോയാണ്. ഭാവന തന്നെയാണ് മുണ്ടും ഷര്‍ട്ടും ധരിച്ചു കൂട്ടുകാരികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഭാവന, ശില്‍പ്പ ബാല, മൃദുല മുരളി, ഷഫ്‌ന നിസാം എന്നിവരാണ് ഡാന്‍സ് വീഡിയോയില്‍ ഉള്ളത്. ‘ബാഗീ ജീന്‍സും ഷൂസുമണിഞ്ഞ് ടൗണില്‍ ചെത്തി നടക്കാം, 100 സി സി ബൈക്കും അതിലൊരു പൂജാഭട്ടും വേണം,’ എന്നു തുടങ്ങുന്ന 90കളില്‍ ഹിറ്റായിരുന്ന സൈന്യം എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിനാണ് ഇവര്‍ ചുവടുവെച്ചത്.
ഒരു ഫ്‌ളാറ്റിന്റെ പാര്‍ക്കിംഗ് ഏരിയയാണ് ഇവര്‍ ഡാന്‍സ് ഫ്‌ളോറാക്കി മാറ്റിയിരിക്കുന്നത്. ഭാവനയുടെ ഭാവനയില്‍ വിരിഞ്ഞതാണ് ഡാന്‍സ് വീഡിയോ എന്നാണ് ക്യാപ്ഷനില്‍ ഉള്ളത്. വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് ശില്‍പ ബാലയാണ്. സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്ന വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്.