തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്നു പറയാൻ യാതൊരു മടിയുമില്ലാത്ത നടനാണ് ബാല. നടന്റെ പ്രണയവും വിവാഹവും വിവാഹമോചനമെല്ലാം വലിയ ചർച്ചയായിരുന്നു. ഇതേക്കുറിച്ച് ബാല തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം വിവാഹത്തിന് ശേഷവും തന്റെ ആദ്യ വിവാഹജീവിതത്തെ കുറിച്ചും നടൻ പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്. അവസാനം ഗായിക അമൃത തന്നെ ഇതിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.
ഇപ്പോൾ ഫ്‌ലവേഴ്‌സ് ഒരു കോടി ഷോയിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ് താരം. ഇവിടെ വെച്ചു തൻറെ ആദ്യ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും, അത് കരിയറിനെ ബാധിച്ചതിനെ കുറിച്ചും ബാല പറഞ്ഞു.
അസുഖം ബാധിച്ചിരുന്ന സമയത്ത് മകളെ കാണണമെന്ന ആഗ്രഹം നടന്നോ എന്ന് ശ്രീകണ്ഠൻ നായർ ചോദിച്ചപ്പോൾ ഇല്ല സർ എന്നായിരുന്നു ബാലയുടെ പ്രതികരണം. അതിനുവേണ്ടിയാണ് താൻ വന്നതെന്നും , മനുഷ്യ ജീവിതത്തിൽ ഏറ്റവും ആവശ്യമായത് മനസമാധാനം ആണെന്നും ബാല പ്രതികരിച്ചു.
അതേസമയം ബാല എത്തുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോകൾ പുറത്തുവിട്ടിരിക്കുകയാണ്.