തമിഴിലും മലയാളത്തിലും നിരവധി സിനിമകൾ ചെയ്ത താരമാണ് ബാല. ഗായിക അമൃതസുരേഷും ആയുളള വിവാഹവും വിവാഹമോചനവും തുടർന്നുള്ള താരത്തിന്റെ രണ്ടാം വിവാഹവുമെല്ലാം വാർത്തകളിൽ ഇടം നേടിയിരുന്നു. നായകനായാണ് ബാല സിനിമയിലേക്ക് വന്നത്. പക്ഷെ ഇപ്പോൾ താരം തനിക്ക് ചെയ്യാൻ പറ്റുന്ന എല്ലാ വേഷങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
സിനിമകളിൽ അല്ലാതെ തന്നെ അഭിമുഖങ്ങളിലും മറ്റുമായി ബാല തന്റെ സാന്നിധ്യം പ്രേക്ഷകർക്കിടയിൽ സജീവമായി നിലനിർത്തിക്കൊണ്ടിരിക്കുകയാണ്. തന്റെ വിഷേശങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി താരം ആരാധകരെ അറിയിക്കാറുണ്ട്. താരത്തിന്റെതായി അവസാനം തിയ്യറ്ററിൽ എത്തിയ സിനിമയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തിയ ഷഫീക്കിന്റെ സന്തോഷം. സിനിമയിൽ അഭിനയിച്ചതിന് പിന്നാലെ തനിക്ക് പ്രതിഫലം നല്കിയില്ലെന്ന് കാണിച്ച് ബാല വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
ഇപ്പോഴിതാ തന്റെ ഫാമിലി ലൈഫിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്റെ ഫാമിലി ലൈഫ് കുറച്ച് ഡിസ്ടർബെൻസായി. മാനസീകമായി എനിക്ക് അഭിനയിക്കാൻ പറ്റിയിരുന്നില്ല. അതിന് ശേഷം മലയാളത്തിൽ ഹിറ്റായ നിരവധി സിനിമകൾ ഞാൻ വേണ്ടായെന്ന് വെച്ചു. മകളെ കാണാൻ പോലും ഉള്ള അവസരം എനിക്ക് കിട്ടിയില്ല. എന്നിൽ നിന്ന് അവളെ പറിച്ചെടുത്ത് കൊണ്ടുപോയി.
എന്റെ ഫാൻസ് ഉളളത് കൊണ്ടാണ് ഞാൻ പിടിച്ച് നിൽക്കുന്നത്. എന്റെ ഫേസ്ബുക്ക് നോക്കിയാൽ തന്നെ നിങ്ങൾക്കറിയാം എത്ര പേരാണ് ഉള്ളതെന്ന്. നിലവിൽ എനിക്ക് ഫ്യൂച്ചർ പ്ലാൻ ഒന്നും ഇല്ല. പ്ലാൻ ചെയ്ത് തോറ്റ് പോയ ഒരാളാണ് ഞാൻ. ഇപ്പോൾ എന്റെ ജീവിതം ഒരു ഒഴുക്കിനൊപ്പമാണ് പോകുന്നത്. ഇനി എന്റെ ആഗ്രഹം കമലഹാസനൊപ്പം സിനിമ ചെയ്യണം എന്നുള്ളതാണ്.
എനിക്ക് തോന്നുന്നത് ഞാൻ കുറച്ചും കൂടി സെലക്ട് ചെയ്ത് സിനിമ ചെയ്താലും ആളുകൾ സിനിമ കാണും എന്നു തന്നെയാണ്. മനസ്സ് വിഷമിച്ചാൽ ഞാൻ ആദ്യം ചെയ്യുന്നത് എന്റെ തന്നെ ട്രോളുകൾ എടുത്ത് കാണുക എന്നുള്ളതാണ്. ട്രോളന്മാരെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ഫാമിലിയെ അവർ അറ്റാക്ക് ചെയ്യാത്തിടത്തോളം ഞാൻ ഓകെ ആണെന്നും താരം പറയുന്നുണ്ട്.