കഷ്ടപ്പാടില്‍ കൂടെ നിന്ന നന്‍പനാണ് പൃഥ്വി; പൃഥ്വിരാജ് അഹങ്കാരിയെന്ന് പറയുന്നവര്‍ക്ക് ചുട്ട മറുപടിയുമായി ബാല

29

മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് അഹങ്കാരി ജാഡക്കാരന്‍ എന്നീ ലേബലുകളില്‍ അറിയപ്പെടുന്ന നടനാണ്.

Advertisements

എന്നും എവിടെയും ആരുടെയും മുഖം നോക്കാതെ സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതിനാലാണ് പൃഥ്വിക്ക് ഈ ഇമേജ് ചാര്‍ത്തിക്കിട്ടിയത്.

എന്നാല്‍ തന്റെ ഉറ്റ തോഴനായ പൃഥ്വി അഹങ്കാരിയും ജാഡയുമാണെന്നും പറയുന്നവര്‍ക്ക് മറുപടിയുമായി നടന്‍ ബാല ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

പൃഥ്വിരാജിനെക്കുറിച്ച് നിരവധി ആരോപണങ്ങള്‍ മറ്റുള്ളവര്‍ പറയുന്നതു കേട്ടിട്ടുണ്ടെന്നും അവന്‍ ജാഡയാണെന്നും അഹങ്കാരിയാണെന്നും പറഞ്ഞവരുണ്ടെന്നും ബാല പൊതുവേദിയില്‍ പറയുകയുണ്ടായി.

പക്ഷേ പൃഥ്വി അങ്ങനെയല്ല അവന്‍ ‘അവന്‍ കള്ളം പറയില്ല, സത്യങ്ങള്‍ പറയും അതെനിക്ക് വളരെ ഇഷ്ടമാണ്. എന്റെ ജീവിതത്തില്‍ വലിയൊരു പ്രശ്‌നം വന്നപ്പോള്‍ അവനാണ് ഒപ്പം നിന്നത്.

‘ബാല നീ വലിയൊരു കെണിയിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. നീ നല്ല അഭിനേതാവാണ്, ശ്രദ്ധിക്കണം’ എന്ന് എന്നോട് പറഞ്ഞു.

പിന്നീട് മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ അതുപോലെയൊക്കെ സംഭവിച്ചു. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ കൂടെ നിന്ന നന്‍പനാണ് പൃഥ്വി.’ബാല പറഞ്ഞു.

Advertisement