എന്റെ മിത്രമാകാന്‍ യാതൊരു സ്റ്റാറ്റസും വേണ്ട, പക്ഷേ ശത്രുവാകാന്‍ കുറച്ചെങ്കിലും സ്റ്റാറ്റസ് വേണം; എല്ലാം തുറന്നു പറയാമെന്ന് ബാല

182

തമിഴ്, മലയാളം സിനിമകളില്‍ സജീവമായിട്ടുള്ള നടനും സംവിധായകനുമെല്ലാമാണ് നടന്‍ ബാല. 2003ല്‍ അന്‍പ് എന്ന തമിഴ് സിനിമയിലൂടെയാണ് ബാല അഭിനയം ആരംഭിച്ചത്. ശേഷം മൂന്ന് തമിഴ് സിനിമകള്‍ കൂടി ചെയ്ത് 2006ല്‍ മലയാളത്തിലേക്ക് കളഭം എന്ന സിനിമയിലൂടെ അരങ്ങേറി. ശേഷം തുടരെ തുടരെ നിരവധി മലയാള സിനിമകള്‍ ബാലയ്ക്ക് ലഭിച്ചു. കളഭം എന്ന സിനിമയിലൂടെ നടന്‍ ബാലയുടെ മലയാളത്തിലേക്കുള്ള ചുവടു വെപ്പ് അതി ഗംഭീരമായിരുന്നു.

മലയാളത്തിലെ ആദ്യത്തെ സിനിമയില്‍ തന്നെ നായക കഥാപാത്രം ചെയ്തത്തോടെ ബാലയുടെ അഭിനയ ജീവിതത്തിലെ രാശി തെളിഞ്ഞു. പിന്നീടങ്ങോട്ട് നിരവധി അവസരങ്ങള്‍ ബാലയെ തേടിയെത്തി. ബിഗ്ഗ് ബി, പുതിയ മുഖം, സാഗര്‍ ഏലിയാസ് ജാക്കി, കയം, എന്ന് നിന്റെ മൊയ്ദീന്‍, പുലിമുരുകന്‍, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, ലൂസിഫര്‍, വേനല്‍മരം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചു. വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള ബാല കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹിതനായത്. കുന്ദംകുളം സ്വദേശിനി എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്.

Advertisements

ഡോക്ടറായ എലിസബത്ത് ബാലയുടെ കുടുംബസുഹൃത്ത് കൂടിയാണ്. ഇടവേള ബാബു, മുന്ന സൈമണ്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ ബാല എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇതിനിടെ സ്റ്റാര്‍ മാജിക് ഷോയില്‍ എത്തിയ നടന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

ALSO READ- എന്ത് അസാധാരണമായ അനുഭവമാണ്! മികച്ച കണ്‍സെപ്റ്റും, ത്രില്ലിംഗ് അനുഭവവും; ‘കാന്താര’ രണ്ട് തവണ കണ്ടെന്ന് പ്രഭാസ്

ഇപ്പോഴിതാ തനിയ്ക്ക് പറയേണ്ടതും, നിങ്ങള്‍ക്ക് ചോദിക്കേണ്ടതുമായ കാര്യം ഞാന്‍ ഷോയില്‍ പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് ബാല വീണ്ടും എത്തിയിരിക്കുകയാണ്. ഈ കോമഡി പരിപാടിക്ക് ശേഷം ഫേ്സ്ബുക്ക് ലൈവില്‍ എത്തിയപ്പോഴാണ് താരം കൂടുതല്‍ വെളിപ്പെടുത്തല്‍ ഇപ്പോള്‍ നടത്തുന്നത്.

പതിനഞ്ചാം തിയ്യതിയ്ക്ക് ശേഷം ഞാന്‍ തിരിച്ച് കേരളത്തില്‍ എത്തും. അതിന് മുന്‍പ് ഷോ ടെലികാസ്റ്റ് ആയി കഴിഞ്ഞാല്‍ കുറേ ഏറെ ചോദ്യങ്ങള്‍ ഞാന്‍ നേരിടേണ്ടി വരും. ഇപ്പോള്‍ തന്നെ ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും ഞാന്‍ കേള്‍ക്കുന്നുണ്ട്. എല്ലാം ഞാന്‍ പറയും. കേട്ടത് സത്യമാണ്. ഞാനും നിങ്ങളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഒരാളാണ്.

ALSO READ- നയന്‍താരയേയും വിഘ്‌നേഷ് ശിവനേയും വിളിച്ചുവരുത്തി ചോദ്യം ചെയ്യും; കുഞ്ഞുങ്ങള്‍ ജനിച്ച് ആശുപത്രി കണ്ടെത്തിയെന്ന് മന്ത്രി

വേണം എന്നുണ്ടെങ്കില്‍ വേണം, ഇല്ലെങ്കില്‍ വേണ്ട. കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടിയാണ് ഞാന്‍ ചെന്നൈയിലേക്ക് വന്നത്. 15 നും 20 നും ഇടയില്‍ ഞാന്‍ തിരിച്ചെത്തും. ആര്‍ക്ക് വേണമെങ്കിലും അഭിമുഖം നല്‍കാന്‍ ഞാന്‍ തയ്യാറാണെന്നും പക്ഷെ നേരിട്ട് വന്ന് മുഖത്ത് നോക്കി ചോദി്ക്കണം. പിന്നിലൂടെ പറയരുതെന്നും ബാല പറയുന്നു.

തന്റെ മിത്രമാകാന്‍ യാതൊരു സ്റ്റാറ്റസും വേണ്ട, പക്ഷേ ശത്രുവാകാന്‍ കുറച്ചെങ്കിലും സ്റ്റാറ്റസ് വേണം എന്ന് താരം അഭിപ്രായപ്പെടുന്നു. താനിപ്പോള്‍ ചെന്നൈയിലാണ്, പല കാര്യങ്ങളും ചെയ്യാനായിട്ടാണ് താന്‍ എത്തിയതെന്നും അദ്ദേഹം പറയുന്നു.കുറെ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ഞാനിപ്പോള്‍ കേള്‍ക്കുന്നുണ്ട്. ഞാനും നിങ്ങളെപോലെ തന്നെ ഒരു മനുഷ്യനാണ്. എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ മുന്നില്‍ നിന്ന് ചോദിക്കുക. ഞാന്‍ ഉത്തരം പറയാന്‍ തയ്യാറാണ്. നമ്മുക്ക് സ്നേഹത്തോടെ മുന്നോട്ട് പോകാം.

Advertisement