മാങ്ങയുള്ള മാവിലേ കല്ലെറിയൂ എന്ന് ടിനി ടോം, നേരിട്ട് കണ്ടാല്‍ കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് തുറന്നടിച്ച് ബാല

523

തമിഴ്, മലയാളം സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് നടന്‍ ബാല. ‘അന്‍പ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് മൂന്ന് തമിഴ് ചിത്രങ്ങള്‍ ചെയ്തു. ‘കളഭം’ എന്ന ചിത്രത്തിലൂടെയാണ് ബാല മലയാളത്തിലേയ്ക്ക് എത്തിയത്. പിന്നീട്, വില്ലനായും നായകനായും സ്വഭാവ നടനായും താരം സിനിമയില്‍ തിളങ്ങി.

കഴിഞ്ഞ വര്‍ഷമാണ് ബാല രണ്ടാമത് വിവാഹിതനായത്. എലിസബത്ത് ആണ് നടന്റെ ഭാര്യ. ഗായിക അമൃത സുരേഷായിരുന്നു താരത്തിന്റെ ആദ്യ ഭാര്യ. 2010ല്‍ വിവാഹിതരായ ബാലയും അമൃതയും 2019ലാണ് വിവാഹ മോചനം നേടിയത്. ബാലയെ വിവാഹം ചെയ്തതോടെ പിന്നണി ഗാനരംഗത്ത് നിന്നും അമൃത സുരേഷ് മാറി നിന്നിരുന്നു.

Advertisements

ശേഷം, വേര്‍പിരിഞ്ഞതോടെയാണ് താരം വീണ്ടും ഗാനലോകത്തേയ്ക്ക് തിരിച്ചെത്തിയത്. ബാലയുമായുള്ള വിവാഹ ജീവിതത്തില്‍ അമൃതയ്ക്ക് ഒരു മകളുണ്ട്. ഇിന് പന്നാലെ താരം വീണ്ടും വിവാഹിതനായി. ഡോക്ടര്‍ എലിസബത്താണ് താരത്തിന്റെ ഇപ്പോഴത്തെ ഭാര്യ.

എലിസബത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ താരം പങ്കുവെക്കാറുണ്ട്. ബാലയുടെ തമിഴ് കലര്‍ന്ന സംസാരം ആരാധകര്‍ ഏറ്റെടുത്തിരുന്നു.അടുക്ക കാലത്തായി ഇത് ട്രോളന്മാരും ഏറ്റെടുത്തിട്ടുണ്ട്. അതിനിടെ നടന്മാരായ ടിനി ടോമും രമേഷ് പിഷാരടിയും ബാലയുടെ സംഭാഷണത്തില്‍ ട്രോളുമായി എത്തിയിരുന്നു.

Also Read: അമ്പത് വര്‍ഷം കാത്തിരിക്കാമെന്ന് പറഞ്ഞു, അയാള്‍ ശല്യമല്ല, പറയാന്‍ തന്നെ പേടിയുള്ള അനുഭവമായിരുന്നു, വീട്ടുകാര്‍ വരെ പേടിച്ചു, ആരാധകനില്‍ നിന്നുള്ള ദുരനുഭവം പങ്കുവെച്ച് മീനാക്ഷി

ഇത് സോഷ്യല്‍മീഡിയയിലടക്കം വമ്പന്‍ ഹിറ്റായി മാറി. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാല. ടിനി ടോമിനോടും രമേഷ് പിഷാരടിയോടും തനിക്ക് ദേഷ്യം തോന്നിയിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്താപ്പൂക്കളം എന്ന പരിപാടിയില്‍ ബാല തുറന്നുപറഞ്ഞു.

പരിപാടിയില്‍ അവതാരകനായി ടിനി ടോം ആയിരുന്നു എത്തിയത്. ഇതില്‍ അതിഥിയായി എത്തുകയായിരുന്നു ബാല. വൈറലായ ബാലയുടെ ഡയലോഗുകള്‍ക്ക് പിന്നില്‍ താനാണെന്നും അതില്‍ മാപ്പ് പറയുന്നുവെന്നും ടിനി ടോം പറഞ്ഞു.
ബാലയോട് അത്രയും ഇഷ്ടമുള്ളത് കൊണ്ടാണ് ആളുകള്‍ അത് ഏറ്റെടുത്തതെന്നും മാങ്ങയുള്ള മാവിലേ എറിയൂ എന്നും ബാലയെ പോലെ സൈബര്‍ ബുള്ളിങ് നേരിടുന്ന ആളാണ് താനെന്നും ടിനി ടോം പറഞ്ഞു.

നിങ്ങളെ നേരിട്ട് കണ്ടാല്‍ കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് ബാല പറയുമ്പോള്‍ അതുകൊണ്ടാണ് താന്‍ നേരിട്ടെത്തിയതെന്നും ടിനി തുറന്നുപറഞ്ഞു. ‘ടിനി എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ദേഷ്യത്തിലായിരുന്നു.എയര്‍പോര്‍ട്ട് മുതല്‍ എല്ലായിടത്തും ആളുകള്‍ ലൈം ടീയെ കുറിച്ചാണ് സംസാരിക്കുന്നത്. കത്തി എടുത്ത് കുത്തിയിട്ട് ടിനി ഇപ്പോള്‍ ട്രീറ്റ്‌മെന്റ് ചെയ്യുകയാണെന്ന്’ ബാല പറയുന്നു.

Also Read: ചുള്ളന്‍ ഫാദര്‍, മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നാദിര്‍ഷാ, ക്യൂട്ട് ചിത്രം ഏറ്റെടുത്ത് ആരാധകരും

‘സത്യം പറഞ്ഞാല്‍ രമേശ് പിഷാരടിയോടാണ് ടിനിയേക്കാള്‍ ദേഷ്യം. എനിക്ക് അറിയാം കോമഡിക്ക് വേണ്ടി നിങ്ങള്‍ കള്ളത്തരം പറയുകയാണെന്ന്. അപ്പോള്‍ പിഷാരടി സത്യമെന്ന പോലെ റിയാക്ഷന്‍ കൊടുക്കുന്നുണ്ട്. ആരെ ആദ്യം കൊല്ലണം എന്ന സംശയമുണ്ട്. എന്ത് പറഞ്ഞാലും എന്റെ മര്‍ഡര്‍ പ്ലാന്‍ ഞാന്‍ വിടില്ലെന്ന്’, ബാല കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

Advertisement